Image

ശബരിമല : ഹരജികള്‍ പരിഗണിക്കുന്ന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന്‌ സുപ്രീം കോടതി

Published on 22 January, 2019
ശബരിമല : ഹരജികള്‍ പരിഗണിക്കുന്ന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന്‌ സുപ്രീം കോടതി


ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുനപരിശോധന ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയില്ല.

ജസ്റ്റിസ്‌ ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞെത്തിയ ശേഷം തീയതി നിശ്ചയിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ രജ്ഞന്‍ ഗൊഗോയി പറഞ്ഞു.

ഇന്ദു മല്‍ഹോത്ര ജനുവരി 30വരെ അവധിയിലാണെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. പരിഗണിനാ പട്ടികയില്‍ ഈ ഹരജികളും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഫിബ്രവരി എട്ടിന്‌ പരിഗണിക്കുമോയെന്ന്‌ കോടതി വ്യക്തമാക്കിയില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക