Image

കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി കവരത്തിയിലെത്തി, ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി... പൃഥ്വിയുടെ ഇംഗ്ലീഷ് തര്‍ജ്ജമ ചെയ്തപ്പോള്‍ ഇങ്ങനെ

Published on 22 January, 2019
കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി കവരത്തിയിലെത്തി, ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി... പൃഥ്വിയുടെ ഇംഗ്ലീഷ് തര്‍ജ്ജമ ചെയ്തപ്പോള്‍ ഇങ്ങനെ

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ട്രോളര്‍മാരുടെ ഇഷ്ടവിഷയങ്ങളില്‍ ഒന്നാണ്. എന്നാല്‍ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ട്വിറ്റുകള്‍ ചെയ്യുന്നതിന് പൃഥ്വിരാജ് ഒരിക്കലും മുടക്കം വരുത്താറില്ല. ഇതിന് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്. ഇത്തരത്തില്‍ പൃഥ്വിയുടെ ഇംഗ്ലീഷ് പോസ്റ്റ് തര്‍ജ്ജമ ചെയ്ത കമന്റാണ് ഇപ്പോള്‍ തരംഗമാകുന്നത്. താരം തന്നെ ഇത് വീണ്ടും പോസ്റ്റ്‌ചെയ്യുകയും ചെയ്തു.

ലൂസിഫറിന്റെ വച്ച് ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും അവിടെ വച്ച് പായ്ക്ക് അപ്പ് പറഞ്ഞുവെന്നും പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിനെയാണ് ട്രോളന്‍ പിടികൂടിയിരിക്കുന്നത്. 
പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, 

At 4.30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of Lucifer. It's a wrap!
വൈറലായ തര്‍ജ്ജിമ ഇങ്ങനെ,

'ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക