Image

വോട്ടിങ് യന്ത്രം തിരിമറി: ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയിലെന്ന് സിബല്‍

Published on 22 January, 2019
വോട്ടിങ് യന്ത്രം തിരിമറി: ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയിലെന്ന് സിബല്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. ലണ്ടനില്‍ നടന്ന  ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കും കോണ്‍ഗ്രസിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ തയ്യാറാകണം. തെരഞ്ഞെടുപ്പുകളുടെ സുതാര്യത ഉറപ്പാക്കാന്‍ അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കപില്‍ സിബലിനും കോണ്‍ഗ്രസിനുമെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ലണ്ടനില്‍ നടന്ന പരിപാടി കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ചെയ്തത് ആയിരുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഉന്നയിച്ചത്. പരിപാടിയില്‍ കപില്‍ സിബലിന്റെ സാന്നിധ്യം അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പരിപാടിക്ക് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിയായാണ് അദ്ദേഹം ലണ്ടനില്‍ പോയതെന്നുംരവിശങ്കര്‍ പ്രസാദ്  ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് സിബല്‍ രംഗത്തെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക