Image

എന്‍ഡിഎ സഖ്യത്തില്‍ കുത്തിത്തിരിപ്പുമായി ശിവസേന; മോദിക്ക് പകരം ഗഡ്കരി വരണമെന്ന് ആവശ്യം

Published on 22 January, 2019
എന്‍ഡിഎ സഖ്യത്തില്‍ കുത്തിത്തിരിപ്പുമായി ശിവസേന; മോദിക്ക് പകരം ഗഡ്കരി വരണമെന്ന് ആവശ്യം

ഏറെക്കാലമായി ശീതസമരത്തിലും പരസ്യ യുദ്ധ പ്രഖ്യാപനങ്ങളിലും നിന്ന ബിജെപി ശിവസേന ബന്ധം ഏതാണ്ട് എല്ലാവിധത്തിലും ഗുരുതരാവസ്ഥയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ ഇലക്ഷനിലെ സീറ്റ് തര്‍ക്കത്തില്‍ തുടങ്ങിയതാണ് ബിജെപിയും ശിവസേനയും തമ്മിലുള്ള പരസ്യമായ ശീതസമരം. സഖ്യം പിരിഞ്ഞ് ഇലക്ഷന്‍ രണ്ട് കക്ഷികളും സ്വതന്ത്ര്യമായി നേരിട്ടു. ബിജെപി വന്‍ വിജയം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. അവസാനം ഇലക്ഷന് ശേഷം ശിവസേന ബിജെപിയെ പിന്തുണച്ചു. എന്നാല്‍ അന്ന് തൊട്ട് ഇന്ന് വരെ ശിവസേനയെ വെറുമൊരു പ്രാദേശിക പാര്‍ട്ടി മാത്രമായി പരിഗണിക്കുന്ന നിലപാടാണ് ബിജെപിയുടേത്. ഇത് ഇരുപാര്‍ട്ടികള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ ഗുരുതരമാക്കി. 
ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ല എന്ന നിലപാടിലാണ് ശിവസേന. ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത് ഒരു തരത്തിലും സഖ്യത്തിന് സാധ്യതയില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ നിഥിന്‍ ഗഡ്കരി പ്രധാനമന്ത്രിയാകുന്ന സാഹചര്യമുണ്ടായാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് ശിവസേനയുടെ ഇപ്പോഴത്തെ നിലപാട്. മോദിയെ നിരാകരിക്കുന്ന നിലപാടാണിത്. ഇതിനോട് ബിജെപി ഇതുവരെയും പ്രതികരിച്ചിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക