Image

ബീനാ മാരേട്ടിനു നേഴ്‌സിങ്ങ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു

ഷാജി എണ്ണശേരില്‍ Published on 22 January, 2019
ബീനാ മാരേട്ടിനു നേഴ്‌സിങ്ങ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു

ന്യൂ ജേഴ് സി: ന്യൂ ജേഴ്‌സിയില്‍ താമസിക്കുന്ന ശ്രീമതി. ബീനാ മാരേട്ടിനു നേഴ്‌സിങ്ങ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) ല്‍ നിന്നും ബി എസ് സി ഓണേഴ്‌സ് നേഴ്‌സിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി (1987 ) ഗ്രാജുവേറ്റ് ചെയ്ത് അമേരിക്കയിലേക്ക് കുടിയേറിയ ബീനാ ഭര്‍ത്താവ് ശ്രീ. ഫിലിപ്പ് മാരേട്ടും ഒന്നിച്ചു ന്യൂ ജേഴ്‌സിയില്‍ താമസിക്കുന്നു. ചേംബര്‍ ലയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേഴ്‌സിങ്ങില്‍ മാസ്റ്റേഴ്‌സും തുടര്‍ന്ന് അമേരിക്കയിലെ പ്രശസ്ഥ യൂണിവേഴ്‌സിറ്റിയായ വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ 4 വര്‍ഷത്തെ കഠിനാദ്ധാനത്തിലൂടെ ഡോക്ടറേറ്റും കരസ്ഥമാക്കി മറ്റു 4 സഹോദരിമാര്‍ക്കൊപ്പം എത്തിചേര്‍ന്നു . എല്ലാവരും എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ഉള്ളവര്‍ ആണ്.

മലയാളികളുടെയിടയില്‍ നേഴ്‌സിങ്ങ് എഡ്യുക്കേഷനില്‍ ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച ശ്രീമതി സുസന്‍ മാത്യു (ഹൂസ്റ്റന്‍) ബീനയുടെ ഒരു സഹോദരിയാണ് ഇവരെ ന്യൂ യോര്‍ക്കിലെ കേരള സെന്റെര്‍ അവാര്‍ഡു നല്‍കി ആദരിച്ചിരുന്നു,

ബീനാ മാരേട്ടിനു നേഴ്‌സിങ്ങ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു
Join WhatsApp News
A.C.George 2019-01-22 16:21:43
Congratulations to Dr. Beena Marat. 
Jiji Alex 2019-01-23 00:32:38
AIIMS 1987 batch is proud of you dear Dr. Beena
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക