Image

ലോകയുവജനസംഗമം പാനമയില്‍ ആരംഭിക്കുന്നു

ജോസ് മാളേയ്ക്കല്‍ Published on 22 January, 2019
ലോകയുവജനസംഗമം പാനമയില്‍ ആരംഭിക്കുന്നു
പതിനഞ്ചാമത് ലോകയുവജനസംഗമത്തിന് ജനുവരി 22 ചൊവ്വാഴ്ച്ച പാനമസിറ്റിയില്‍ തിരശീല ഉയരുന്നു. 155 രാഷ്ട്രങ്ങളില്‍നിന്നായി അഞ്ചുമില്യനോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന വേള്‍ഡ് യൂത്ത് ഡേക്ക് (WYD) ഈ വര്‍ഷം ആതിഥ്യമരുളുന്നതു മദ്ധ്യ അമേരിക്കയിലെ ചെറിയ രാഷ്ട്രമായ പാനമയാണ്.

നാലു മില്യണ്‍ മാത്രം ജനസംഖ്യയുള്ള സെന്‍ട്രല്‍ അമേരിക്കന്‍ രാഷ്ട്രമായ പാനമയില്‍ 85% കത്തോലിക്കരാണ്. പാനമയുടെ തലസ്ഥാനമായ പാനമ സിറ്റിയില്‍ പാനമ ഉള്‍ക്കടലിലേç തള്ളിനില്ക്കുന്ന 64 ഏക്കര്‍ വിസ്താരമുള്ള സെന്റ്രാ കോസ്റ്റെറാ എന്ന സ്ഥലമാണ് യുവജനസംഗമ വേദി. ക്യാമ്പോ സാന്റാ മരിയ ല അന്റീഗ്വാ എന്നാണ് യുവജന വേദി അറിയപ്പെടുക. പസിഫിക്, അറ്റ്‌ലാന്റിക് എന്നീ മഹാസമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാനമാ കടല്‍ ലോകപ്രശസ്തമാണ്. നാഗരിക ഭംഗികൊണ്ടും, സമുദ്രസാമീപ്യംകൊണ്ടും അനുഗൃഹീതമായ പാനമയില്‍ നടക്കുന്ന കത്തോലിക്കാ യുവജന സംഗമത്തിന് കത്തോലിക്കരല്ലാത്ത ധാരാളം യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്.

ആഗോളയുവതç വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സമ്മാനമായി ലഭിച്ച വേള്‍ഡ് യൂത്ത് ഡേ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ആണ് നടത്തപ്പെടുന്നത്. എല്ലാ ലോകരാഷ്ട്രങ്ങളില്‍നിìമുള്ള യുവജനങ്ങള്‍ പ്രായഭേദമെന്യേ ഒരു സ്ഥലത്തു സമ്മേളിച്ച് ആശയവിനിമയം നടത്തുന്നതിനും, ക്രൈസ്തവവിശ്വാസത്തില്‍ ആഴപ്പെടുന്നതിനും, തങ്ങളുടെ പൈതൃകം മറ്റുള്ളവêമായി പèവച്ച് സ്‌നേഹത്തില്‍ വളêന്നതിനും, സഭയുടെ കരുത്ത് യുവജനങ്ങളാണെìള്ള സത്യം ലോകത്തിന് മനസിലാക്കികൊടുക്കുന്നതിനും, യുവജനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ സഭയില്‍ കൊടുക്കുന്നതിനും വേണ്ടിയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1985 ല്‍ ലോകയുവജനസംഗമത്തിന് തുടക്കമിട്ടത്.

ജനുവരി 22 ചൊവ്വാഴ്ച്ച ആരംഭിച്ച് 27 ഞായറാഴ്ച്ച അവസാനിക്കുന്ന യുവജന സംഗമത്തില്‍ ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യാതിഥിയായി പങ്കെടുക്കും. ജനുവരി 23 ബുധനാഴ്ച്ച എത്തിച്ചേരുന്ന ഫ്രാന്‍സിസ് പാപ്പ 24 ന് പാനമ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് പാനമാ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച്ച.

24 വ്യഴാഴ്ച്ച വൈകുന്നേരം അഞ്ചരക്ക് മാര്‍പാപ്പക്ക് ലോക യുവജനസംഗമവേദിയില്‍ അത്യുജ്വലമായ വരവേല്പ്പു നല്æം. ഫ്രാന്‍സിസ് പാപ്പ ആശംസാ പ്രസംഗം നടത്തും.

25 ന് യുവതടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ സന്ദര്‍ശിച്ച് ദിവ്യബലിയര്‍പ്പിക്കും. അന്നേദിവസം വൈകിട്ട് മാര്‍പാപ്പ കുരിശിന്റെ വഴി നയിക്കും.

ജëവരി 26 ശനിയാഴ്ച്ച സാന്താ മരിയ ല അന്റീഗ്വ കത്തീഡ്രലിന്റെ പുതുക്കിയ അള്‍ത്താര മാര്‍പാപ്പ കൂദാശ ചെയ്യും. വൈകിട്ട് മെട്രോ പാര്‍ക്കില്‍ യുവജനങ്ങള്‍ക്കായി വിജില്‍ സര്‍വീസ് നടത്തും.

സമാപനദിവസമായ ജëവരി 27 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയും ലോക യുവതçള്ള സന്ദേശവും. ഇതോടെ 15ാമതു അന്താരാഷ്ട്ര യുവജനസംഗമത്തിന് തിരശീല വീഴും.

സാധാരണ ഉത്തരാര്‍ദ്ധഗോളത്തിലെ വേനല്ക്കാലത്തു നടത്താറുള്ള ലോകയുവജനസംഗമം ഇത്തവണ അരങ്ങേറുന്നതു വടക്കേ അമേരിക്കയിലെ കടുത്ത ശൈത്യകാലത്താണ്. അമേരിക്കയില്‍ സ്കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കുന്ന സമയമാണെങ്കിലും യു. എസില്‍ നിന്നു മാത്രം പതിനയ്യായിരത്തില്‍പരം യുവജനങ്ങള്‍ യുവജനസംഗമത്തിë രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  യുവജനങ്ങളെക്കൂടാതെ ബോസ്റ്റണ്‍, ചിക്കാഗോ, ഗാല്‍വസ്റ്റണ്‍-ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളിലെ കര്‍ദ്ദിനാള്‍മാരുള്‍പ്പെടെ 30 ബിഷപ്പുമാരുംം, അനേകം വൈദികരും, സന്യസതരും ഈ യുവജന സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലോകയുവജനസംഗമം പാനമയില്‍ ആരംഭിക്കുന്നുലോകയുവജനസംഗമം പാനമയില്‍ ആരംഭിക്കുന്നുലോകയുവജനസംഗമം പാനമയില്‍ ആരംഭിക്കുന്നുലോകയുവജനസംഗമം പാനമയില്‍ ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക