Image

ഭര്‍തൃഗൃഹത്തില്‍ കയറ്റിയില്ല, കനകദുര്‍ഗ കോടതിയില്‍

Published on 22 January, 2019
 ഭര്‍തൃഗൃഹത്തില്‍ കയറ്റിയില്ല, കനകദുര്‍ഗ കോടതിയില്‍
മലപ്പുറം: അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയപ്പോള്‍ ഭര്‍തൃമാതാവിന്‍െറ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്ന ഇവര്‍ തിങ്കളാഴ്ച വൈകീട്ടാണ് പെരിന്തല്‍മണ്ണയില്‍ മടങ്ങിയെത്തിയത്.

പൊലീസ് സ്‌റ്റേഷനില്‍വെച്ച് സംസാരിച്ചപ്പോള്‍ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി വിസമ്മതം അറിയിച്ചിരുന്നു. വീട്ടില്‍ കയറ്റാനായി ചൊവ്വാഴ്ച പെരിന്തല്‍മണ്ണ കോടതിയിലെത്തിയ നിര്‍ദേശം പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് കൈമാറുകയുണ്ടായി. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്, പുലാമന്തോള്‍ ഗ്രാമകോടതിയുടെ പരിധിയിലായതിനാലാണ് കേസ് കൈമാറിത്. കനകദുര്‍ഗയുടെ അപേക്ഷയില്‍ ഗ്രാമകോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. കോടതി നിര്‍ദേശമനുസരിച്ച് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലും പെരിന്തല്‍മണ്ണയിലെ വണ്‍ സ്‌റ്റോപ് സന്‍െററിലായിരുന്നു കനകദുര്‍ഗ. പൊലീസാണ് ഇവരെ ഇവിടേക്ക് മാറ്റിയത്. സന്‍െററിന് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കനകദുര്‍ഗയെ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നതിനെതിരെ ഭര്‍തൃമാതാവ് സുമതിയമ്മ ഹൈകോടതിയെ സമീപിച്ചതായാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക