Image

എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു; മുഖ്യമന്ത്രി താര പ്രചാരകനാകും

Published on 22 January, 2019
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു; മുഖ്യമന്ത്രി താര പ്രചാരകനാകും

ലോക്സഭാ തിരഞ്ഞെടുപ്പിന് എത്രയും വേഗം തയാറെടുക്കുക എന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കുടുംബയോഗങ്ങളോടെയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. കണ്ണൂരിലെ ധര്‍മ്മടത്താണ് കുടുംബ യോഗങ്ങള്‍ ആരംഭിച്ചത്. പരമാവധി കുടുംബ യോഗങ്ങളില്‍ മുഖ്യമന്ത്രിയെ നേരിട്ട് പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വി.എസ് അച്യുതാനന്ദനായിരുന്നു ഇടതുപക്ഷത്തിന്‍റെ താരപ്രചാരകനെങ്കില്‍ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനാണ് താരപരിവേഷമുള്ളത്. 
ഇരട്ടച്ചങ്കന്‍ എന്ന വിളിപ്പേരും അനിഷേധ്യമായ നേതൃത്വപാടവവും പിണറായി വിജയനെ ഇന്ന് ഏറെ ജനകീയനാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനാകും ഇടതുപക്ഷത്തിന്‍റെ കുന്തമുന. കുടുംബയോഗങ്ങളില്‍ പങ്കെടുത്തപ്പോള്‍ രാഷ്ട്രീയം വിട്ട് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രി ജനങ്ങളുമായി സംവദിച്ചത്. മലയോര ഹൈവേ, ദേശിയ ജലപാത, അതിവേഗ റെയില്‍പ്പാത, ഗെയില്‍ പൈപ്പ് ലൈന്‍, അഴിക്കല്‍ തുറമുഖം തുടങ്ങിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം കുടുംബയോഗങ്ങളില്‍ സംസാരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക