Image

സന്യാസ വ്രതങ്ങള്‍ ലംഘിച്ചെന്നാരോപണം: സിസ്‌റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും സഭാ നടപടി

Published on 23 January, 2019
സന്യാസ വ്രതങ്ങള്‍ ലംഘിച്ചെന്നാരോപണം: സിസ്‌റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും സഭാ നടപടി
വയനാട്‌:ബലാല്‍സംഗകേസില്‍ പ്രതിയായ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നിലപാടെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും നടപടിയെടുത്ത്‌ സഭ.

സന്യാസ വ്രതങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ്‌ അടിയന്തരമായി വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്‌ സന്ന്യാസസഭ (എഫ്‌.സി.സി.)യാണ്‌ വിശദീകരണം ചോദിച്ചത്‌.

ഫെബ്രുവരി 6 നകം വിശദീകരണവുമായി മദര്‍ സുപ്പീരിയറിനടുത്ത്‌ നേരിട്ടെത്തണമെന്നാണ്‌ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. രണ്ടാമത്തെ മുന്നറിയിപ്പാണ്‌ ലൂസി കളപ്പുരയ്‌ക്ക്‌ ലഭിക്കുന്നത്‌

വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ്‌ മുന്നറിയിപ്പ്‌. മുന്‍ ആരോപണങ്ങളേക്കാള്‍ കൂടുതല്‍ ആരോപണങ്ങള്‍ പുതിയ കത്തിലുണ്ട്‌. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, മഠത്തില്‍ വൈകിയെത്തുന്നു, സഭാവസ്‌ത്രം ധരിക്കാതിരുന്നു തുടങ്ങിയവയാണ്‌ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ ആരോപണങ്ങള്‍.

പുസ്‌തകം പ്രസിദ്ധീകരിച്ചതും െ്രെഡവിങ്‌ ലൈസന്‍സ്‌ എടുത്തതും തെറ്റാണെന്ന്‌ സഭ ചൂണ്ടികാട്ടിയിരുന്നു . അതേസമയം തന്റെ ഭാഗത്ത്‌ തെറ്റൊന്നുമില്ലെന്നും പഴയ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

സന്യാസ വ്രതങ്ങള്‍ ലംഘിച്ചെന്നാരോപണം: സിസ്‌റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും സഭാ നടപടി
സന്യാസ വ്രതങ്ങള്‍ ലംഘിച്ചെന്നാരോപണം: സിസ്‌റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും സഭാ നടപടി
Join WhatsApp News
ചീത്ത കന്യാസ്ത്രി 2019-01-23 08:29:45
  സഭ മുഴുവനായി നാറിയെങ്കിൽ അതിനു കാരണം ലൂസിയല്ല, നല്ല കന്യാസ്ത്രി. സഭയെന്നാൽ അല്മായരാണ്. സഭയിലെ പുഴുക്കുത്തുകൾ അല്മായർക്കറിയണമെങ്കിൽ മാധ്യമങ്ങൾ വേണം. ഇപ്പോൾ ഫ്രാങ്കോയുടെ കൂട്ടിക്കൊടുപ്പുകാരായ കന്യാസ്ത്രികളും സഭയെ നശിപ്പിച്ചുകഴിഞ്ഞു.

സഭയെന്നാൽ കൊക്കനും റൂബിനും ഫ്രാങ്കോയും ഉൾപ്പെട്ട വ്യപിചാരാലയങ്ങളായി മാറിയിരിക്കുന്നു. 

'എന്റെ ദേവാലയം വ്യപിചാരികൾക്കുള്ളതല്ലെന്ന്' മഹാനായ യേശുദേവൻ തന്നെ പറഞ്ഞിട്ടുണ്ട്. മിസ്റ്റർ ഫ്രാങ്കോ യേശു ദേവന്റെ പിൻഗാമിയെങ്കിൽ കന്യാസ്ത്രീകളെ പീഡിപ്പിക്കാതെ, അവരെ ഇന്ത്യയുടെ പല  ഭാഗങ്ങളിലായി ചിതറിക്കാതെ ധൈര്യമായി കോടതിയെ നേരിടാൻ പറയൂ? മെത്രാന്റെ കൈമുത്തുന്ന പടം കണ്ടിട്ടുണ്ട്. മെത്രാന് ഉമ്മ കൊടുക്കുന്ന പടം മാധ്യമങ്ങളിൽ തന്നെ അപൂർവ ചിത്രമായിരിക്കും. 

ഒരു ജീവിതമേയുള്ളൂ. അത് ദരിദ്രയായി ജീവിക്കാനുള്ളതല്ല. നിങ്ങളുടെ അമ്മേടെ (മദർ സുപ്പീരിയർ)ദാരിദ്ര്യവ്രതം പാലിച്ചശേഷം നല്ല കന്യാസ്‌ത്രിയെന്നെഴുതൂ! 

പറഞ്ഞുവിടാൻ സഭ നിങ്ങളുടെയൊക്കെ പൂർവികസ്വത്തോ കത്തോലിക്കാ, 
നല്ല കന്യാസ്ത്രി 2019-01-23 05:29:19
നല്ല കന്യാസ്ത്രി. ഔദ്യോഗിക  കത്ത്  കിട്ടിയാൽ അന്നേരെ  മാധ്യമങ്ങൾക്ക്  നൽകും. എന്തൊരു അച്ചടക്കം.
സഭയെ നാറ്റിച്ചു കൊണ്ടിരിക്കുന്ന ഇത്തരക്കാരെ സഭയിൽ വേണോ?
Catholic 2019-01-23 08:22:34
ഇവരെ പുറത്താക്കിയാൽ കത്തോലിക്കാ സഭക്കെതിരെ മാധ്യമങ്ങൾ  ഒരു തവണ  മാത്രമേ വിഷം ചീറ്റുകയുള്ളു . ഇവർ സഭയിൽ തുടർന്നാൽ നിരന്തരം തെറി കേൾക്കാം. പറഞ്ഞു വിട്ട് ശല്യം ഒഴിവാക്ക് . അവരും ആഗ്രഹിക്കുന്നത് അതാണ്~. എന്തെങ്കിലും ഉദ്ദേശം കാണും 
Catholic 2019-01-23 09:37:00
തീർച്ചയായും  വിശ്വാസികളുടെ പൂർവിക സ്വത്താണ് സഭ. അതിനെ ഫ്രാൻകോ നാറ്റിച്ചു എന്ന് കരുതി ബാക്കി എല്ലാവര്ക്കും നാറ്റിക്കാൻ ലൈസൻസ് ഉണ്ടെന്നു കരുതരുത്. 7000  പേരുള്ള സന്യാസ സഭയിൽ ഒന്നോ രണ്ടോ പേർക്ക് സ്വന്തം ഇഷ്ടപ്രകാരം നടക്കണം. നടന്നോ. പക്ഷെ  കുപ്പായം ഊരിയിട്ട്. പോയെങ്കിൽ ജോലിയുമുണ്ട്.
 രക്തസാക്ഷി പരിവേഷത്തോടെ  സഭയിൽ നിന്ന് ചാടണം, അതിനുള്ള കളിയാണ് ഇതെല്ലാം.
കൂട് നിൽക്കാൻ സഭയുടെ ശത്രുക്കളും 
GEORGE 2019-01-23 14:25:13
Catholic എന്ന നാമത്തിൽ ഒരു വ്യക്തി സ്ഥിരമായി ഈമലയാളിയിൽ നീതിക്കു വേണ്ടി പൊരുതുന്ന കന്യാസ്ത്രീകളെ ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അധിക്ഷേപിച്ചു വരുന്നു. ഒരു പക്ഷെ അദ്ദേഹം ഒരു പുരോഹിതൻ ആയിരിക്കാം. അദ്ദേഹത്തെപ്പോലെ സഭയുടെ എല്ലാ തിന്മകൾക്കും ഓശാന പാടുന്നവരുടെ അറിവിലേക്ക് :
മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള് ദുരൂഹസാഹചര്യത്തില് മരിച്ചതിന്റെ കണക്കുകള് താഴെ കൊടുക്കുന്നു. ഇവരാരും കൊതുക് കടിയേറ്റ് മരിച്ചതോ മാടന് അടിച്ച് മരിച്ചതോ അല്ല. ഇവരുടെ വിശുദ്ധ രക്തം സഭ തിടുക്കപ്പെട്ട് തുടച്ചു മാറ്റിയതെന്തിന്??
1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില് വാട്ടര്ടാങ്കില് മരിച്ച നിലയില്കണ്ടെത്തിയ സിസ്റ്റര് ലിന്ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര് ബീന ദുരൂഹ സാഹചര്യത്തില് മടത്തിനുള്ളില് കൊല്ലപ്പെട്ടു. തൃശ്ശൂരില് സിസ്റ്റര് ആന്സിയുടെ കൊലപാതകവും കൊല്ലം തില്ലേരിയില് സിസ്റ്റര് മഗ്ദേലയുടെ മരണവും ദുരൂഹ സാഹചര്യത്തില് ആയിരുന്നു. 1992 മാര്ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്വെന്റിലെ കിണറ്റില് മരിച്ചുകിടന്ന സിസ്റ്റര് അഭയയുടേത് കൊലപാതകമാണെന്ന് സഭക്കൊഴികെ മറ്റെല്ലാവര്ക്കും അറിയാം. 1993ല് സിസ്റ്റര് മേഴ്സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. 1998ല് പാലായിലെ സിസ്റ്റര് ബിന്സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. കോഴിക്കോട് കല്ലുരുട്ടിയില് സിസ്റ്റര് ജ്യോതിസ്, 2000ല് പാലാ സ്നേഹഗിരി മഠത്തിലെ സിസ്റ്റര് പോള്സി, 2006ല് റാന്നിയിലെ സിസ്റ്റര് ആന്സി വര്ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര് ലിസ, 2008ല് കൊല്ലത്ത് സിസ്റ്റര് അനുപ മരിയ, 2011ല് കോവളത്ത് സിസ്റ്റര് മേരി ആന്സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്മരിച്ചു. വാഗമണ് ഉളുപ്പുണി കോണ്വെന്റിലെ സിസ്റ്റര് ലിസ മരിയയെ കിണറ്റില് മരിച്ച നിലയില്കണ്ടെത്തിയതും നമ്മള് കണ്ടതാണ്!! പാലാ ലിസ്യൂ കോണ്വെന്റിലെ സിസ്റ്റര് അമലയുടെ കൊലപാതകത്തില് സഭാധികൃതര് പോലീസില് പരാതി പോലും നല്കിയിട്ടില്ലെന്നത് മുകളില് പറഞ്ഞ മാടന് അരമനക്ക് ഉള്ളില്തന്നെ ഉള്ളതാണെന്ന് മനസിലാക്കുവാന് ഉപകരിക്കും..!!
.കൊലപാതകങ്ങള് ആത്മഹത്യയാക്കിയും ദുരൂഹമരണങ്ങള് സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാന് ഒരുപാട് വിയര്പ്പൊഴുക്കുന്ന സഭ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. പലപ്പോഴും കുടുംബത്തിലെ ദാരിദ്രവും കഷ്ട്ടപ്പാടുകളുമാണ് പല പെണ്കുട്ടികളെയും കന്യാസ്ത്രീകള് ആകാന് പ്രേരിപ്പിക്കുന്നത്. പള്ളിമേടകളും കന്യാസ്ത്രീമഠങ്ങളും പലപ്പോഴും ഈ പെണ്കുട്ടികള് തളച്ചിടപ്പെട്ട കാരാഗ്രഹങ്ങള്ആണ്. ഇത്തരം പീഡനങ്ങള് അസഹനീയമായതിന്റെ പരിണിത ഫലങ്ങളാണ് മുകളില് പറഞ്ഞ ഓരോ ദാരുണ മരണവും!! മഠങ്ങളിലെ അസ്വഭാവിക മരണങ്ങള് മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് കാണുമ്പോള് ഈ ആകാശവും ഭൂമിയും അന്തരീക്ഷവും ആവര്ത്തിച്ച് ചോദിക്കുന്നു ഇത് ആരുടെ രക്തം?? ഈ രക്തക്കറ കഴുകിക്കളഞ്ഞത് ആര്??എന്തിന്?? ആര്ക്കുവേണ്ടി?? 
അമേരിക്ക പോലുള്ള വികസിത രാജ്യത്തു ഇരുന്നാണ് വ്യാജ പേരിൽ ഇതുപോലുള്ള നികൃഷ്ട കാര്യങ്ങളെ അനുകൂലിക്കുന്നു എന്നത് കഷ്ടം. ഈ രാജ്യത്തു എത്ര പുരോഹിതർ  ബിഷപ്പ് മാർ അടക്കം ജയിലിൽ ഉള്ള കാര്യം അറിയുമോ എന്നറിയില്ല. മൂന്നു ബില്യൺ ഡോളറിൽ അധികം ആണ് കത്തോലിക്കാ സാബ അമേരിക്കയിൽ പുരോഹിത പീഡനത്തിന് പിഴ അടച്ചതും അടച്ചുകൊണ്ടിരിക്കുന്നത്ന്നതും എന്നതൊക്കെ കാണാതെ പോകല്ലേ. സ്വന്തം കുടുംബത്തിൽ ഇതൊക്കെ സംഭവിക്കും വരെ താങ്കളെ പോലുള്ളവർ ഇതുപോലെ ന്യായീകരിച്ചു കൊണ്ടിരിക്കും. 
Catholic 2019-01-23 14:54:11
സഭയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കുടെ കൂടണോ?
കന്യാസ്ത്രികള്‍ മരിച്ചിട്ടുങ്കില്‍ അന്വേഷിക്കട്ടെ. ആരെങ്കിലും തടസം പറഞ്ഞോ? ഫ്രാങ്കോയെ അറസ്റ്റ് ചെയ്തപ്പോള്‍ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞൊ? നാളെ കര്‍ദിനാളിനെ അറസ്റ്റ് ചെയ്താല്‍ പാടില്ലെന്നു പറയുമോ? ഇല്ലല്ലോ
നേരെ മറിച്ച് ചില ആള്‍ ദൈവങ്ങല്ക്ക് എതിരെ എഴുതി നോക്ക്, വിവരം അപ്പോള്‍ തന്നെ അറിയാം. ക്രിസ്തീയ സഭകലെ പേടി കൂടാതെ ആക്ഷേപിക്കാം
അഭയ കേസ് പൊക്കി പറയുന്നു. ഈ പ്രതികള്‍ കൊന്നു എന്നതിനു എന്താണു വ്യക്തമായ തെളിവ്? ഇല്ല എന്നതാണു സത്യം. തെളിവില്ലെങ്കിലും വൈദികരെ അകത്താക്കിയാല്‍ സന്തോഷിക്കുന്നവര് ഉണ്ട്-ക്രിസ്ത്യാനികള്‍ക്കിടയില്‍ തന്നെ.
ഒറ്റപ്പെട്ട സംഭവങ്ങള്‍ വച്ച് സഭയെ മൊത്തം വിധിക്കുന്നവര്‍ വിധിക്കട്ടെ. ഞങ്ങള്‍ അതു കണക്കിലിടുക്കില്ല. 
George 2019-01-23 16:30:56
സഭയെ നശിപ്പിക്കുന്നതും നാറ്റിക്കുന്നതും അകത്തുള്ളവർ തന്നെ ആണ് അതിനു മറ്റുള്ളവരെ പഴി ചാരിയിട്ടു കാര്യമില്ല.
കന്യാസ്ത്രീകൾ മരിച്ചിട്ടുള്ളതൊന്നും അന്വേഷിക്കേണ്ട കൊന്നു തള്ളിയത് മാത്രം അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കാൻ സഭ എതിര് നിൽക്കുന്നതിനെ ആണ് വിമർശിക്കുന്നത്. കൊലപാതകങ്ങളും പീഡനങ്ങളും ഒതുക്കാൻ കോടികൾ ഒഴുക്കുന്നതിനെ കണ്ടില്ല എന്ന് നടിക്കാനോ.
ഫ്രാങ്കോയെ നിവൃത്തി കേടുകൊണ്ടു അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്നത് വരെ ന്യായീകരിച്ചവർ ആണ് പറയുന്നത് അറസ്റ്റ് ചെയ്തപ്പോ തടഞ്ഞോ എന്ന്.  ജാമ്യം കിട്ടിയപ്പോൾ വെറുതെ വിട്ട പ്രതിയെപ്പോലെ വൻ സ്വീകരണം ഒരുക്കിയതെന്തിനാണ്.
ആൾ ദൈവങ്ങളെ പറ്റി പറയാത്തതെന്താണ് എന്ന ചോദ്യം എന്ത് ഉധേസിച്ചാണ് എന്ന് മനസ്സിലാകുന്നില്ല. ദൈവങ്ങൾ എല്ലാം തന്നെ ആൾ ദൈവങ്ങളല്ലേ ? മരണ ശേഷം ദൈവമാക്കി എന്നതൊഴിച്ചാൽ യേശുദേവനും ആൾ ദൈവം തന്നെ അല്ലെ. 
സിസ്റ്റർ അഭയ രാത്രി വെള്ളം കുടിക്കാൻ പോയപ്പോൾ കിണറിൽ കാൽ വഴുതി വീണു മരിച്ചു എന്ന് വിശ്വസിക്കാൻ അരി ആഹാരം കഴിക്കുന്ന ആർക്കും സാധിക്കില്ല. കുറ്റക്കാരായ വൈദികരെ വിശുദ്ധന്മാരാക്കാൻ നോക്കുന്നതിൽ മാത്രമേ എതിർപ്പുള്ളൂ. അല്ലാതെ നല്ലവരായ (ബഹുഭൂരിപക്ഷം) പുരോഹിതരുടെയും മേൽ ചെളി വാരി എറിയാൻ യാതൊരു തർപ്പര്യവും ഇല്ല. അങ്ങിനെ ചെയ്യുന്നതിനെ എന്നും എതിർത്തിട്ടുമുണ്ട് 
ഞങ്ങൾക്കിതൊന്നും പ്രശ്നമല്ല എന്ന്  ദാർഷ്ട്യം ഉണ്ടല്ലോ അത് യൂറോപ്പിലും അമേരിക്കയിലും സംഭവിച്ച പോലെ നാശത്തിലേക്കാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക