Image

എന്നും നിന്നോടൊപ്പം; പ്രിയങ്കയെ അഭിനന്ദിച്ച്‌ റോബര്‍ട്ട് വാദ്ര

Published on 23 January, 2019
എന്നും നിന്നോടൊപ്പം; പ്രിയങ്കയെ അഭിനന്ദിച്ച്‌ റോബര്‍ട്ട് വാദ്ര

എഐസിസി ജനറല്‍ സെക്രട്ടറിയുടെ ചുമതലയ്ക്ക് പിന്നാലെ ഭാര്യ പ്രിയങ്ക ഗാന്ധിക്ക് ആശംസയുമായി റോബര്‍ട്ട് വാദ്ര. ജീവിതത്തിന്‍റെ ഏത് ഘട്ടങ്ങളിലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്‍റെ ഏറ്റവും നല്ലത് നല്‍കൂ എന്ന് റോബര്‍ട്ട് വാദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

കഴക്കന്‍ ഉത്തര്‍പ്രദേശിലെ എഐസിസി ജനറല്‍ സെക്രട്ടറിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്. പ്രിയങ്കയ്ക്ക് ഇത് കടുത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണെങ്കിലും പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് നല്‍കുന്നത്.

ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോ​ഗികമായി ചുമതലയേല്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കിലും സംഘടനാ ചുമതലയോടു കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്കയുടേത് കന്നി ചുവടുവയ്പ്പാണ്.

Join WhatsApp News
Tom abraham 2019-01-23 06:12:31
Indira Gandhi s resurrection. Indira wave . Modi preparing to get back to TEA business in railway platforms. Tea, tea. Accha din light tea. Strong tea add goat milk !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക