Image

മുഖ്യമന്ത്രി പെണ്ണുങ്ങളേക്കാള്‍ മോശം ; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ സുധാകരന്‍

Published on 23 January, 2019
മുഖ്യമന്ത്രി പെണ്ണുങ്ങളേക്കാള്‍ മോശം ; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ സുധാകരന്‍

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതി, എന്നാല്‍ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. കാസര്‍ഗോട് യുഎഡിഎഫിന്റെ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര പുനര്‍നിര്‍മ്മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുമെന്നും ഒരു വിവരവുമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രിയെത്തിയെന്നും ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്ബാണ് പിണറായിക്കെന്നും അദ്ദേഹം പറഞ്ഞു.

കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരു കുട്ടിക്കു വേണ്ടി എല്‍പി സ്‌കൂളിനെ യുപി സ്‌കൂളാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ദയ പിണറായി വിജയനില്ലെന്നും , സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കണമെന്ന ഇതേകുട്ടിയുടെ ആവശ്യം പിണറായി തള്ളിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക