Image

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇന്ത്യന്‍ സമ്ബദ്ഘടനയ്ക്ക് നല്ലതല്ലെന്ന് ഗീതാ ഗോപിനാഥ്

Published on 23 January, 2019
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇന്ത്യന്‍ സമ്ബദ്ഘടനയ്ക്ക് നല്ലതല്ലെന്ന്  ഗീതാ ഗോപിനാഥ്

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇന്ത്യന്‍ സമ്ബദ്ഘടനയ്ക്ക് നല്ലതല്ലെന്ന് അന്താരാഷ്ട്ര നാണയ നിധി മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കാളും സബ്‌സിഡി നല്‍കുന്നതിനെക്കാളും നല്ല മാര്‍ഗം പണം കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കൃഷിയുടെ ഉന്നമനം, തൊഴില്‍ സൃഷ്ടി എന്നിവയില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ചരക്ക് സേവന നികുതി, പാപ്പരാത്ത നിയമം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും നയങ്ങളെയും ഗീതാ പ്രശംസിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലുണ്ടായ മുന്നേറ്റം സര്‍ക്കാരിന്റെ നേട്ടമാണ്. 2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുമെന്ന് കണക്കാക്കുന്ന ഏതാനും ചില രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കും. ലോകത്തെ അതിവേഗം വളരുന്ന സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുകയാണെന്നും ഗീത പറഞ്ഞു. തീര്‍ത്തും നിഷ്പക്ഷമായ ധനനയം ആവിഷ്‌കരിക്കാന്‍ ആര്‍ബിഐക്ക് സാധിക്കുന്നതാണ് രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്നും ഗീത അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക