2017ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം നിരീശ്വരന് എന്ന കൃതിയിലൂടെ വി ജെ ജെയിംസ് സ്വന്തമാക്കി. അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. വീരാന്‍ കുട്ടിയുടെ മിണ്ടാ പ്രാണി മികച്ച കവിതയായി തെരഞ്ഞെടക്കപ്പെട്ടു.
എസ് വി വേണുഗോപാലന്‍ നായരുടെ സ്വദേശാഭിമാനിയാണ് മികച്ച നാടകം. സി വി ബാലകൃഷ്ണന്റെ ഏതേതോ സരണികളില്‍ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോള്‍. കുറുക്കന് മാഷിന്റെ സ്കൂളിലൂടെ വി ആര് സുധീഷ് ബാലസാഹിത്യ വിഭാഗത്തില്‍ പുരസ്കാരം നേടി.
ഇരുപത്തിഅയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം