Image

സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു;വരന്‍ വിശാഖന്‍ വണങ്കാമുടി

Published on 23 January, 2019
സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു;വരന്‍ വിശാഖന്‍ വണങ്കാമുടി

ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായികയും രജനികാന്തിന്റെ രണ്ടാമത്തെ മകളുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍.

ഫെബ്രുവരി പതിനൊന്നാം തീയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയിലാണ് വിവാഹം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും ലളിതമായ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുക. തലേ ദിവസം ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുണ്ടാകും.

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള പൂര്‍വ്വ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക