Image

കത്തോലിക്കാ സ്‌കൂള്‍ കുട്ടികളുടെ നേരെ (ബി ജോണ്‍ കുന്തറ)

Published on 23 January, 2019
കത്തോലിക്കാ സ്‌കൂള്‍ കുട്ടികളുടെ നേരെ (ബി ജോണ്‍ കുന്തറ)
ജനുവരി 12, കവിങ്ടണ്‍ കാത്തലിക് ഹൈസ്‌കൂള്‍ കെന്റ്റക്കി. ഈ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഒരു സ്‌കൂള്‍ യാത്രയൂടെ ഭാഗമായി വാഷിംഗ്ടണ്‍ ഡി.സി.യിലെത്തി ഇവര്‍ ലിംങ്ങന്‍ മെമ്മോറിയല്‍ കണ്ടശേഷം മടങ്ങുന്നതിന് ബസ്സില്‍ കയറുവാന്‍ ഒരുങ്ങുന്ന സമയം .
ആസമയം അവിടെ ഏതാനും നേറ്റീവ് അമേരിക്കന്‍സും എന്തോ പ്രകടനത്തിന് എത്തിയിരുന്നു അവരുടെ പ്രേത്യേക വേഷം എല്ലാം ധരിച്ചു . ഇതില്‍ നിന്നും ഏതാനുംപേര്‍ ഈ കുട്ടികളുടെ സമീപത്തേക്ക് പാട്ടും കോട്ടുമായി നീങ്ങി ഇവരെ വഴിമുടക്കി. കുട്ടികള്‍ അത്ഭുതപ്പെട് ഇവര കൗതുകപൂര്‍വ്വം നോക്കിനിന്നു.
പ്രകടനം നടത്തിയവര്‍ കുട്ടികളെ അനാവശ്യ ഭാഷയില്‍ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. നിങ്ങള്‍ വെള്ളക്കാര്‍പിള്ളേര്‍ തിരിച്ചു യൂറോപ്പിലേക്ക് പോകു ഇത് ഞങ്ങളുടെ രാജ്യം.
ഈ കുട്ടികളെ തിരഞ്ഞു പിടിച്ചതിന്റ്റെ കാരണം ഇവരില്‍ പലരും 'മേക്ക് അമേരിക്ക ഗ്രേറ്റ്' തൊപ്പി ധരിച്ചിരുന്നു.അതിന്റ്റെ അര്‍ത്ഥം ഇവര്‍ ഡൊണാള്‍ഡ് ട്രംപിനെ തുണക്കുന്നവര്‍ അതാണ് ഈ കുട്ടികള്‍ ച്യ്തതെറ്റ്.
എന്നാല്‍ വാര്‍ത്തകള്‍ വന്നതോ ഈ കുട്ടികള്‍ മനപ്പൂര്‍വം പാവപ്പെട്ട നേറ്റീവ് അമേരിക്കന്‍സിനെ അപമാനിച്ചു ഭീഷണിപ്പെടുത്തി എന്നെല്ലാം. വാര്‍ത്ത വന്നയുടനെ. കെന്റ്റക്കി കാത്തോലിക് മെത്രാന്‍ നിജസ്ഥിതി തിരക്കാതെ ക്ഷമാപണവും പുറപ്പെടുവിച്ചു ഈ കുട്ടികളെ കുറ്റപ്പെടുത്തുകയും ചയ്തു.
നിരവധി മാധ്യമങ്ങള്‍ ഇതൊരു ഗംഭീര ദേശീയ വാര്‍ത്തയായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇവര്‍ വീഡിയോ ദൃശ്യങ്ങളുടെ 30 സെക്കന്‍ഡ് മാത്രമേ കാട്ടിയുള്ളു നിരവധി മാധ്യമ വാര്‍ത്താ പ്രക്ഷേപകര്‍ക്കും അവരെ തുണക്കുന്ന രാഷ്ട്രീയക്കാര്‍ക്കും ഈ സംഭവം വെള്ളക്കാര്‍ കാട്ടുന്ന 'വെള്ള മേധാവിത്വം' അതിന്റ്റെ ഭാഗമായി ചിത്രീകരിച്ചു. ഡൊണാള്‍ഡ് ട്രംപാണ് ഇവര്‍ക്ക് ഇതുപോലുള്ള മ്ലേച്ചമായ കൃത്യങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതെന്നും വിധിയെഴുതി.
എന്നാല്‍ ഈ സംഭവം മുഴുവന്‍ മറ്റുപലരും ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ഈവര്‍ത്തകള്‍ കണ്ടവര്‍ മനസ്സിലാക്കി മാധ്യമങ്ങള്‍ ശെരിക്കുള്ള വാര്‍ത്തയല്ല പ്രസിദ്ധപ്പെടുത്തുന്നതെന്ന് ഇവര്‍ പകര്‍ത്തിയ മുഴുവന്‍ രംഗങ്ങളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായിപരത്തി .

ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ ആര്‍ക്കും ഗ്രഹിക്കാം കവിങ്റ്റന്‍ സ്‌കൂളിലെ കുട്ടികള്‍ ആരെയും അപമാനിച്ചില്ല ആരുടെയും നേരെ ചീത്തപറഞ്ഞില്ല എന്നാല്‍ ഈ നേറ്റീവ് അമേരിക്കന്‍സാണ് ഇവരെ കോട്ടും പാട്ടും ചീത്തപറഞ്ഞും സമീപച്ചതെന്ന്. ഈ കുട്ടികള്‍ കൗതുകപൂര്‍വ്വം നോക്കിനിന്നു.
ഈ വാര്‍ത്ത പുറത്തുവന്നഉടന്‍, വെള്ളക്കാര്‍ക്കെതിരെ വാക്കുകള്‍കൊണ്ടാക്രമിക്കുന്ന എല്ലാ ശാഖകളും രംഗത്തെത്തി ചിലരൊക്ക ഈ കുട്ടികളുടെ വീടുകള്‍ കണ്ടെത്തി മാതാപിതാക്കളെ വിളിച്ചു അധിക്ഷേപ ഭാഷകളില്‍ സംസാരിച്ചു.
കാള പെറ്റന്നു കേട്ടു കയറെടുക്കുന്ന സ്വഭാവമാണല്ലോ ഇന്നത്തെ ഒട്ടനവധി മാധ്യമങ്ങള്‍ക്കുള്ളത്. വെറുതെയല്ല ഇവരെ 'ഫെക് ന്യൂസുകള്‍' എന്ന് വിശേഷിപ്പിക്കുന്നത്. ഫോക്‌സ് ന്യൂസ് മാത്രമേ ഈ സംഭവത്തെ നടന്ന രീതിയില്‍ വിക്ഷേപണം നടത്തിയിട്ടുള്ളു.
നാം കാണുന്നത് മാധ്യമങ്ങളുടെ തരംതാഴ്ന്ന, അപലനീയമായ നിലവാരത്തിലുള്ള വാര്‍ത്താ പ്രക്ഷേപണങ്ങളാണ്. സി ന്‍ ന്‍ പോലുള്ള മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് അജ്ഞാത വക്താക്കളില്‍ നിന്നാണ്. പത്ര സ്വാതന്ദ്ര്യത്തിന്റ്റെ മറവില്‍ ഉറവിടം എന്തെന്ന് വെളിപ്പെടുത്തേണ്ട.
വെള്ളക്കാര്‍ ഇനിമുതല്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതും എവിടെയൊക്കെ പോകുന്നതും ആരോടൊക്കെ സംസാരിക്കുന്നതും എല്ലാം ഒരു കരുതലോടെ വേണമെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ വെറുപ്പ് പ്രചരിപ്പിച്ചു രാഷ്ട്രീയ സാമ്പത്തിക ഉയര്‍ച്ച കെട്ടിപ്പെടുക്കുന്ന ഒരു സമൂഗം ഉടലെടുത്തിരുന്നു.
Join WhatsApp News
Boby Varghese 2019-01-23 08:29:43
Fake news is no more just fake. They became anti-American evil news.
It is great to see that Vidhyadharan identifying with this evil group..You cannot see the truth because of your anti-Trump yellow eye. You can't handle the truth.
വിദ്യാധരൻ 2019-01-23 07:50:16
പ്രൊ ലൈഫ് ജാഥക്ക് പോയവൻ അതിന് പോകണം. അല്ലാതെ അമേരിക്ക ഗ്രേറ്റ് ആക്കാനല്ല പോകേണ്ടത് . കത്തോലിക്ക സഭയുടെ ഉദ്ദേശ്യം ഒരു വംശീയ വാദിയെ വളർത്തുകയാണോ  അതോ  .  മെക്‌സിക്കനും , കറമ്പനും, വെളുമ്പനും ഇന്ത്യക്കാരനും ഉൾക്കൊള്ളുന്ന, നിങ്ങളുടെ യേശു പറഞ്ഞ ഒരു 'സോഷ്യലിസ്റ്റിക്' 'സ്വർഗ്ഗം ഉണ്ടാക്കുകയോണോ  കുന്തറ ? അറിയില്ലായിരിക്കും അല്ലെ ? അറിയാം അത് ലേഖനം വായിച്ചാൽ അറിയാം .  വിയറ്റ്നാം യുദ്ധത്തിൽ പങ്കു കൊണ്ട ഒരു വയോധികനെ ഒരു കൂട്ടം വിദ്യാർത്ഥികൾ കളിയാക്കിയപ്പോൾ, അതിന് ഒത്താശ ചെയ്ത് കൊടുക്കുകയാണ് ആ സ്‌കൂൾ . ഇപ്പോൾ ഇതാ വംശീയവാദി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു .അയാൾക്ക് ആ വിയറ്റ്നാം വെറ്ററനെ വിളിക്കാൻ തോന്നിയില്ല .  കുട്ടികളെ ചീത്ത വിളിച്ചത് അമേരിക്കൻ ഇന്ത്യനല്ല . കറുത്ത വർഗ്ഗക്കാരനാണ് .  ആ വൃദ്ധൻ സാമാധാനത്തിന്റ സംഗീതമാണ് ആലപിച്ചത് .  അയാളുടെ രാജ്യം അടിച്ചു മാറ്റിയതും പോരാ അയാൾക്ക് ഒരു സമാധാനത്തിന്റെ സംഗീതം ആലപിക്കാനുള്ള അവകാശവും നിഷേധിക്കുകയാണ് ? എന്തായാലും നിങ്ങളുടെ ലേഖനത്തിന് ഒരു അവാർഡ് കിട്ടാൻ സാധ്യതയുണ്ട് .

ഈ രാജ്യത്തിന്റെ തെറ്റായ യുദ്ധത്തിൽ പങ്കുകൊണ്ടു, ഈ ദേശത്തോട് കൂറ് കാണിച്ച ആ വിയറ്റ്‌നാം വെറ്ററനായ അമേരിക്കൻ ഇന്ത്യന് എന്റെ  അഭിവാദനങ്ങൾ 
മാടമ്പി തമ്പുരാൻ 2019-01-23 09:37:01

Washington Post corrected that Phillips served in the Marines but “was never deployed in Vietnam.” So he is not a Vietnam Vet. The child has every right to stand there wearing MAGA hat. Why isn't the media outraged by the actions of the Black Hebrew Israelites? The real culprit in this melee. He's a high school kid who was approached by Phillips beating a drum, who came right up to his face. You can see the kid smiling nervously, not sure what to do. You don't need to agree with the kids, but you also don't need to misrepresent them. Mr. Trump is elected by Americans whether you like it or not. Suck it up you democrats.

 

Thannikkal 2019-01-23 10:41:51
Way to go covington kids. You have every right to wear whatever you like. Wearing a MAGA hat is protected under first amendment. Anyone who is thinking other wise is flaunting his ignorance.
കറുമ്പൻ ക്രിസ്തു 2019-01-23 09:37:09
വരുന്നുണ്ട് ഞാൻ ഒരിക്കൽ കൂടി 
ക്രിസ്തുവായി 'കറുത്ത ക്രിസ്തുവായ് '
' ആഡ്‌റൂസിലൂടെ' വെളിപ്പെട്ട 
കറുകറുത്ത കിസ്തുവായ് 
വലിച്ചു കീറും ഞാൻ   മുഖംമൂടികൾ 
കാപട്യത്തിൻ   അസമത്വത്തിന്റ 
വിഭാഗീയതയുടെ വെറുപ്പിന്റെ.
തെറുപ്പിക്കും അമേരിക്ക ഗ്രേറ്റ് തൊപ്പികൾ
ചിതറും അന്ന് നിങ്ങൾ നിങ്ങളുടെ 
വംശീയ വാദിയോടൊത്ത് 
ഒരുമിച്ചു ചേർക്കും  ഞാൻ  സർവ്വരേം
ഒരുക്കും   സ്ഥിതിസമത്വം  ഇങ്ങ്  
ഭൂമിയെ ഗ്രേറ്റാക്കി സ്വർഗ്ഗമാക്കും
Anthappan 2019-01-23 13:15:17
Hi Geo -You said it. I responded to this article but it looks like sometimes the Editor doesn't like the truth. 
കൊടുങ്കാറ്റ് നാൻസി 2019-01-23 16:53:33
ട്രമ്പേ നീ കളിക്കേണ്ട 
നാൻസിയുമായി കളിക്കേണ്ട 
അവൾ നിന്നെ കൂച്ചി കെട്ടും 
അത് തീർച്ചതന്നെ .
പലപല പെണ്ണുങ്ങളെ 
വരുതിയിൽ നിറുത്തിയ നിൻ 
വിരുതെവിടെപ്പോയി ചൊല്ല് ?
പലനാൾ കള്ളന്മാരെ 
ഒരു നാൾ പിടിച്ചിടും 
പല കെണി പൊട്ടിച്ചവൻ 
ഒരു നാൾ കെണീൽ  വീഴും 
അതൊരാനാദ്യന്ത സത്യമത്രെ.
കളയുക  അഹങ്കാരം
മതിൽമോഹം മതിയാക്കു
അടച്ചിട്ട ഗവൺമന്റ്‌ 
അതിവേഗം തുറക്കുക  
പണിക്കൂലി കൊടുക്കു നീ.
വിശപ്പടക്കാൻ അരിയില്ല 
മരുന്നിന് പണമില്ല 
കടം വീട്ടാൻ വഴിയില്ല
കുഞ്ഞുങ്ങൾ കരയുന്നു 
കുടിക്കുവാൻ പാലില്ലാതെ.
പതിക്കില്ലവരുടെ 
കരച്ചിൽ നിൻ കാതിലൊന്നും 
പട്ടിണി കിടക്കാത്ത 
നിനക്കതറിയില്ലല്ലോ ?
നുണ ചതി വഞ്ചനയാൽ 
ജീവിതം നയിച്ചോനെ 
ജയിക്കില്ല നിന്റെ മാർഗ്ഗം 
വിജയം ജനങ്ങൾക്കെന്നും . 
മുതലാളിത്ത വ്യവസ്ഥയുടെ 
അർഥം ജന ദ്രോഹമല്ല
ഏകചക്രാതിപത്യയോം അല്ല  
'എനിക്ക് മാത്രമെന്നുമല്ല 
അതിനുമുണ്ട് അപരനെ 
കരുതുക എന്ന ദൗതിയോം.
ഇളകും നിൻ സിംഹാസനം 
കാലവിളംബം അതിനില്ല 
സ്ഥലം വിടൂ അതിൻ മുൻപേ 
രാജി വച്ച് നിക്സനെ പോലെ നീ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക