Image

എന്‍.ബി.എ. സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു

ജയപ്രകാശ് നായര്‍ Published on 23 January, 2019
എന്‍.ബി.എ. സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു
ന്യൂയോര്‍ക്ക്:  നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ എല്ലാ ശനിയാഴ്ചയും നടന്നുവന്നിരുന്ന മണ്ഡല കാല അയ്യപ്പ ഭജന 2019 ജനുവരി 19 ശനിയാഴ്ച വിശേഷാല്‍ പൂജയോടുകൂടി സമാപിച്ചു. ക്ഷേത്രത്തില്‍ നിന്നും എത്തിച്ചേര്‍ന്ന പൂജാരി സുരേഷ് സ്വാമി വിശേഷാല്‍ പൂജകള്‍ നടത്തി ഭജന ഭക്തിസാന്ദ്രമാക്കി.  പ്രതികൂല കാലാവസ്ഥയിലും അയ്യപ്പഭജനയില്‍ പങ്കെടുക്കാനെത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസിഡന്റ് കരുണാകരന്‍ പിള്ള നന്ദി അറിയിച്ചു.      

അതീവഹൃദ്യമായി ഭജന നയിച്ചത് നരേന്ദ്രനാഥ് നായരും പ്രഭാകരുമാണ്. ഭജനയും തുടര്‍ന്നുള്ള അന്നദാനവും വളരെ ഭംഗിയാക്കാന്‍ നേതൃത്വം നല്‍കിയത് വിമന്‍സ് ഫോറം ചെയര്‍പെഴ്‌സണ്‍ രാജേശ്വരി രാജഗോപാല്‍ ആണ്.   

ഈ മണ്ഡലകാലം അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം വലിയ സംഘര്‍ഷത്തില്‍ കൂടിയാണ് കടന്നു പോയത്. അടുത്ത വര്‍ഷമെങ്കിലും സമാധാനമായി ഭക്തജനങ്ങള്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ സ്വാമി അയ്യപ്പനോട് എല്ലാവരും ചേര്‍ന്ന് പ്രാര്‍ഥിച്ചു.   
എന്‍.ബി.എ. സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു  എന്‍.ബി.എ. സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു  എന്‍.ബി.എ. സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു  എന്‍.ബി.എ. സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു  എന്‍.ബി.എ. സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക