Image

ഫൊക്കാന സാന്ത്വനം സഹായ പദ്ധിതി നടപ്പാക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 23 January, 2019
ഫൊക്കാന സാന്ത്വനം സഹായ പദ്ധിതി നടപ്പാക്കുന്നു
കേരളത്തിലെ ആരോഗ്യ മേഘലക്ക് പല പദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പാക്കിയ ഫൊക്കാന ഒരു നൂതന സഹായ പദ്ധതിക്ക് തുടക്കമിടുന്നു. കേരളത്തില്‍ എച് .ഐ.വി ബാധിരരായ അറുനൂറില്‍ പരം കുട്ടികള്‍ഉണ്ടെന്നാണ് കാണാക്കപ്പെടുന്നത്. ഇവര്‍ക്ക് സഹായം എത്തിക്കുവാന്‍ ഫൊക്കാനയും കേരള ഗവണ്മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പുതിയ പ്രോജക്ടിന് ഫൊക്കാന ഫൗണ്ടേഷന്‍ രൂപം കൊടുത്തു . ഇതൊരു തുടര്‍ പ്രൊജക്റ്റ് ആയി കൊണ്ടുപോകാന്‍ ആണ് ഫൊക്കാന പ്ലാന്‍ ചെയുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ അറിയിച്ചു .ജനുവരി മുപ്പതിന് തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇതിന്റെ ഉല്‍ഘാടനവും ധനസഹായവും കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കുമെന്നു ഇതിന്റെ കോര്‍ഡിനേറ്റര്‍കുടിയായ സണ്ണി മറ്റമന അറിയിച്ചു.

കേരള ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ ഇന്‍ഷെസ്റ്റീവ് സഹകരണത്തോടെ ആണ് ഫൊക്കാന ഈ പ്രൊജക്റ്റ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എച് .ഐ.വി ബധിരരായ കുട്ടികള്‍ക്ക് ആവിശ്യമായ ആധുനിക മരുന്നുകളും കൗണ്‍സിലിങ്ങും നല്‍കുന്നതിനോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനത്തിന് വേണ്ടിയുള്ള സഹായങ്ങളും നല്‍കുക എന്നതാണ് ഈ പ്രോജക്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.എച് .ഐ.വി ബധിരരായ കുട്ടികള്‍ മാതാപിതാക്കളുടെ മരണശേഷം എല്ലാവരാലും ഒറ്റപ്പെടുത്തുന്ന ഒരു സ്ഥിതിവിശേമാണ് നാം കാണുന്നത് . തന്റേതല്ലാത്ത കാരണത്താല്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധിതിക്ക്. ഇതിന് വേണ്ടിയുള്ള ബോധവല്‍ക്കരണവും ഫൊക്കാനയുടെ ലക്ഷ്യം ആണ്.

നമ്മുടെ സംഘടനകള്‍ കുറേക്കുടി ആര്‍ജ്ജവത്തൊടുകൂടി ചിന്തിക്കേണ്ട ഒരു വലിയ വിഷയത്തെ കൂടുതല്‍ ചിന്തകള്‍ക്കായി അമേരിക്കന്‍ മലയാളികള്ക്ക് മുന്നില് അവതരിപ്പിക്കുകയാണ് ഫൊക്കാന .കെടുതികളിലും സങ്കടങ്ങളിലും മുഴുകി ജീവിക്കുന്ന അവര്‍ക്ക് ആശ്വാസം നല്‍കാനും , അവരെ സമൂഹത്തിന്റെ മുമ്പില്‍ കൈപിടിച്ചുയര്‍ത്തി കൈ താങ്ങു നല്‍കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. പക്ഷെ നമുക്ക് വേണ്ടത് അവരില്‍ ഒരു ശുഭാപ്തി വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ കഴിയണം . എന്തുകൊണ്ടെന്ന് അവര്‍ അവഗണിക്കപ്പെടുന്നതെന്ന് നാം ചിന്തിക്കണം. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുക എന്നത് കൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം എന്നു പ്രസിഡന്റ് മാധവന്‍ ബി നായര്‍ സെക്രട്ടറി ടോമി കൊക്കാട്ടും അറിയിച്ചു.

ഫൊക്കാനയുടെ ചാരിറ്റി വിങ്ങായ ഫൊക്കാന ഫൗണ്ടേഷന്‍ പല ചാരിറ്റി പ്രവത്തങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. ഫൊക്കാന സ്വാന്തനം പേജെക്ട ഒരു തുടര്‍ പദ്ധിതിയായി നടപ്പാക്കുന്നത്തില്‍ വളരെ സന്തോഷമുണ്ടെന്നും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ , വൈസ് ചെയര്‍മാന്‍ സണ്ണി മറ്റമന , സെക്രട്ടറി വിപിന്‍ രാജ് , മെംബേര്‍സ് ആയ സിറിയക് കൂവകട്ടില്‍ , വര്‍ഗീസ് ഉലഹന്നാന്‍, ബിജു മാത്യു എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക