Image

റവ: റോയ് ഏബ്രഹാം തോമസ് ഡാളസ് അതിരൂപതയില്‍ പൗരോഹിത്യ ശുശ്രൂഷയ്ക്ക്

Published on 23 January, 2019
റവ: റോയ് ഏബ്രഹാം തോമസ് ഡാളസ് അതിരൂപതയില്‍ പൗരോഹിത്യ ശുശ്രൂഷയ്ക്ക്
ഡാലസ്: ഫെബ്രുവരി 2 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍റവ:റോയ് ഏബ്രഹാം തോമസിനെ എപ്പിസ്‌കോപ്പല്‍ സഭയുടെ ഡാള്ളസ് അതിരൂപതയില്‍ ഡീക്കൻ  പൗരോഹിത്യ ശുശ്രൂഷയ്ക്ക് അതിരൂപതാധ്യക്ഷന്‍ റൈറ്റ് റവ. ജോര്‍ജ് സംനര്‍ നിയോഗിക്കും.

റവ: റോയ് ഏബ്രഹാം തോമസ് ഇപ്പോള്‍മക്കിന്നിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആണ്ട്രൂസ് എപ്പിസ്‌കോപ്പല്‍ ഇടവകയുടെ അസ്സോസിയേറ്റ് പാസ്റ്ററാണ്. അതിരൂപതയില്‍ പൗരോഹിത്യ ശുശ്രൂഷയ്ക്ക് ഡാളസ് ബിഷപ്പ് റവ: ജോര്‍ജ് സംനര്‍ നിയോഗിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ഏവരുടെയും സാന്നിധ്യവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കോട്ടയത്തുള്ള മാര്‍ത്തോമ്മ സിറിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡിവിനിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1999ല്‍ മലങ്കര മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ചിന്റെ പുരോഹിതനായി.2016 വരെ ചുവടെ ചേര്‍ക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലും സ്ഥാനങ്ങളിലും പൗരോഹിത്യ ശുശ്രൂഷ നടത്തി.
* ചിക്കാഗോ മാര്‍തോമാ ചര്‍ച്ച് സഹവികാരി (ഇല്ലിനോയ്)
* സെന്റ് ലൂയ്‌സ് മാര്‍തോമാ ചര്‍ച്ച് വികാരി (മിസ്സ്രി)
* സെന്റ് ജോണ്‍സ് മാര്‍തോമാ ചര്‍ച്ച് വികാരി (ന്യൂയോര്‍ക്ക്)
* മാര്‍തോമാ ചര്‍ച്ച് ഗ്രേറ്റര്‍ സിയാറ്റില്‍ വികാരി (വാഷിംഗ്ടണ്‍)
* സെന്റ് തോമസ് മാര്‍തോമാ ചര്‍ച്ച് വാന്‍കൂവര്‍ വികാരി (ബ്രിട്ടിഷ്, കൊളമ്പിയ, കാനഡാ)
* പോര്‍ട്ട്‌ലന്‍ഡ് മാര്‍തോമാ ചര്‍ച്ച് വികാരി (ഒറിഗണ്‍)
* യൂത്ത് ചാപ്ലൈന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍
* യൂത്ത് ചാപ്ലൈന്‍ ഹൂസ്റ്റണ്‍ ടെക്‌സാസ്
* സെന്റ് തോമസ് മാര്‍തോമാ ചര്‍ച്ച് ഡെലവയര്‍ വാലി വികാരി (പെന്‍സില്‍വാനിയാ)

ഇതേ കാലഘട്ടത്തില്‍ തന്നെ കേരളത്തിലെ ക്രിസ്തീയ സമൂഹത്തിന്റെ സുവിശേഷകരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ചലനാത്മകമായ നേതൃസ്ഥാനം വഹിക്കുവാനും കഴിഞ്ഞ അദ്ധേഹം ചിക്കാഗോയിലെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ്, ന്യൂയോര്‍ക്കിലെ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍, ഹൂസ്റ്റണ്‍ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി എന്നിവയുടെഭാരവാഹിയായും പ്രവര്‍ത്തിച്ചു

2012-ല്‍ സിയാറ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ബിരുദം നേടി. 2016-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എപ്പിസ്‌കോപ്പല്‍ സഭയിലേക്ക്പരിവര്‍ത്തനം ലഭിച്ചു.2018 ല്‍ കാനഡായിലെ ടൊറന്റോയില്‍ ഉള്ള വൈക്ലിഫ് കോളേജില്‍ നിന്നും ആംഗ്ലിക്കല്‍ സ്റ്റഡീസില്‍ സര്‍ട്ടിഫിക്കറ്റ് നേടി.

കോഴഞ്ചേരി നാരങ്ങാനത്ത് കണ്ടന്‍കുളത്ത് എബ്രഹാം തോമസ്സിന്റെയും ശ്രീമതി ശോശാമ്മ തോമസ്സിന്റെയും മകനായ റവ: റോയ് ഏബ്രഹാം തോമസ് അമേരിക്കയില്‍ ജനിച്ചു.ഭാര്യ ഡോ. റേച്ചല്‍ മണലൂര്‍ തോമസ് (ജിബി), ഇസയ്യാ (മകന്‍ - 15), ഫെയ്ത് (മകള്‍ 13 ), ജെറമിയാ (മകന്‍ - 8)
വൈയ്‌ലിയില്‍ താമസിക്കുന്നു 
റവ: റോയ് ഏബ്രഹാം തോമസ് ഡാളസ് അതിരൂപതയില്‍ പൗരോഹിത്യ ശുശ്രൂഷയ്ക്ക്
റവ: റോയ് ഏബ്രഹാം തോമസ് ഡാളസ് അതിരൂപതയില്‍ പൗരോഹിത്യ ശുശ്രൂഷയ്ക്ക്
റവ: റോയ് ഏബ്രഹാം തോമസ് ഡാളസ് അതിരൂപതയില്‍ പൗരോഹിത്യ ശുശ്രൂഷയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക