Image

വിശ്വാസ പരിശീലന ക്ലാസിന് തുടക്കമായി

Published on 23 January, 2019
വിശ്വാസ പരിശീലന ക്ലാസിന് തുടക്കമായി
ഒന്റാരിയോ: ലണ്ടന്‍ സെക്രട്ട് ഹാര്‍ട്ട് മിഷനില്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. ലണ്ടന്‍ ആസ്ഥാനമായ ക്‌നാനായ സെക്രട്ട് ഹാര്‍ട്ട് മിഷനില്‍ എല്ലാ ഞായറാഴ്ചയും കുട്ടികള്‍ക്കായി വിശ്വാസ പരിശീലന ക്ലാസുകള്‍ നടന്നുവരുന്നു.

വിശ്വാസ പരിശീലന ക്ലാസുകള്‍ ഔദ്യോഗിക ഉദ്ഘാടനം, ലണ്ടന്‍ സിറോ മലബാര്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. റ്റോബി പുളിക്കാശ്ശേരി നിര്‍വഹിച്ചു. ലണ്ടന്‍ ക്‌നാനായ മിഷന്റെ ഇടയനായ റവ. ഫാ. പത്രോസ് ചെമ്പക്കര, വേദപാഠം എന്ന വാക്കിനുപരിയായി വിശ്വാസ പരിശീലനം എന്ന പദത്തിന്റെ ആവശ്യകതയും അതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉള്ള പങ്ക് എത്ര വലുതാണെന്നു വിവരിച്ചു. ഏകദേശം 50 ഓളം കുട്ടികള്‍ വിശ്വാസ പരിശീലന ക്ലാസുകളില്‍ റജിസ്റ്റര്‍ ചെയ്യുകയും ടീച്ചേഴ്‌സിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
വിശ്വാസ പരിശീലന ക്ലാസിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക