Image

ക്രിമിയയിലെ കെര്‍ഷ്‌ കടലിടുക്കില്‍ കപ്പലപകടം: 6 ഇന്ത്യക്കാര്‍ മരിച്ചു, രക്ഷപ്പെട്ടവരില്‍ മലയാളിയും

Published on 23 January, 2019
ക്രിമിയയിലെ കെര്‍ഷ്‌ കടലിടുക്കില്‍ കപ്പലപകടം: 6 ഇന്ത്യക്കാര്‍ മരിച്ചു, രക്ഷപ്പെട്ടവരില്‍ മലയാളിയും

മോസ്‌കോ :ക്രിമിയയിലെ കെര്‍ഷ്‌ കടലിടുക്കില്‍ ഉണ്ടായ കപ്പലപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചു. ഒരു കപ്പലില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു.

മലയാളിയായ ആശിഷ്‌ അശോക്‌ നായര്‍ ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 15 ഇന്ത്യക്കാരാണ്‌ രണ്ടു കപ്പലിലുമായി ഉണ്ടായിരുന്നത്‌. അപകടത്തില്‍ 14 പേര്‍ മരിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

തിങ്കളാഴ്‌ചയാണ്‌ പുറംകടലില്‍ മറ്റൊരു കപ്പലിലെ ടാങ്കറിലേക്ക്‌ ഇന്ധനം നിറക്കുന്നതിനിടെ കപ്പലില്‍ സ്‌ഫോടനമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക