Image

ബിജെപിയെ സമര്‍ദ്ദത്തിലാക്കി യുപിയില്‍ ഇലക്ഷന്‍ സര്‍വേ; ബിജെപിക്ക് വെറും 18 സീറ്റെന്ന് സര്‍വേ റിപ്പോര്‍ട്ട്

Published on 23 January, 2019
ബിജെപിയെ സമര്‍ദ്ദത്തിലാക്കി യുപിയില്‍ ഇലക്ഷന്‍ സര്‍വേ; ബിജെപിക്ക് വെറും 18 സീറ്റെന്ന് സര്‍വേ റിപ്പോര്‍ട്ട്

നരേന്ദ്രമോദി സര്‍ക്കാരിന് ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്ന ബിജെപിയെ സമര്‍ദ്ദത്തിലാക്കിക്കൊണ്ട് ഉത്തര്‍പ്രദേശിലെ ഇന്ത്യാ ടുഡേ - കാര്‍വി സര്‍വേ റിപ്പോര്‍ട്ട്. എസ്പി - ബിഎസ്പി സഖ്യം ഇത്തവണ ബിജെപിയുടെ അടിവേരിളക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. നിലവില്‍ എസ്പി - ബിഎസ്പി സഖ്യത്തിന് 58 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ബിജെപി വെറും 18 സീറ്റില്‍ ഒതുങ്ങും. 
കഴിഞ്ഞ തവണ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കാന്‍ പ്രധാന കാരണം ഉത്തര്‍പ്രദേശിലെ 73 സീറ്റുകള്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞതായിരുന്നു. എന്നാല്‍ ഇത്തവണ അടിത്തറയിളകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
എസ്പി - ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ബിജെപി വെറും അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേയില്‍ പറയുന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും ചേര്‍ന്ന് സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. 
ഉത്തര്‍പ്രദേശിലെ മായാവതി -അഖിലേഷ് സഖ്യം ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ ചെറുരാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കികാണുന്നത്. യു.പിയിലെ മായാവതി - അഖിലേഷ് സഖ്യം വന്‍ വിജയം നേടിയാല്‍ ബിജെപി കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമോ എന്ന സാധ്യതയാണ് രാഷ്ട്രീയ നീരീക്ഷകര്‍ മുമ്പോട്ടു വെക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക