Image

സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നിയമനത്തിനെതിരായ ഹരജി; രഞ്‌ജന്‍ ഗൊഗോയ്‌ക്ക്‌ പിന്നാലെ സിക്രിയും പിന്മാറി

Published on 24 January, 2019
സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നിയമനത്തിനെതിരായ ഹരജി; രഞ്‌ജന്‍ ഗൊഗോയ്‌ക്ക്‌ പിന്നാലെ സിക്രിയും പിന്മാറി
ന്യൂദല്‍ഹി: ഇടക്കാല സി.ബി.ഐ ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെയുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന്‌ സുപ്രീംകോടതി ജസ്റ്റിസ്‌ എ. സിക്രിയും പിന്മാറി. നാഗേശ്വര്‍ റാവുവിന്‌ ചുമതല നല്‍കിയത്‌ സിക്രി കൂടി ഉള്‍പ്പെട്ട സമിതിയായിരുന്നു.

നേരത്തെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയും പിന്മാറിയിരുന്നു.

ജനുവരി 10നാണ്‌ നാഗേശ്വര റാവുവിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌ വരുന്നത്‌.

സെലക്ട്‌ കമ്മിറ്റിയുടെ അംഗീകാരം ഇല്ലാതെ ഇടക്കാല ഡയറക്ടറെ നിയമിച്ചത്‌ ചോദ്യം ചെയ്‌ത്‌ കോമണ്‍ കോസ്‌ എന്ന എന്‍.ജി.ഒയാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.

ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജസ്റ്റിസുമായ എല്‍.എന്‍ റാവു, എസ്‌.കെ കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്‌ ഹരജി പരിഗണിക്കാനിരുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക