Image

അഭിമന്യുവധം : വിചാരണ ഫെബ്രുവരി 4ന്‌ ആരംഭിക്കും

Published on 24 January, 2019
അഭിമന്യുവധം : വിചാരണ ഫെബ്രുവരി 4ന്‌ ആരംഭിക്കും

കൊച്ചി : മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ വിചാരണ ഫെബ്രുവരി നാലിന്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ആരംഭിക്കും.

ജാമ്യത്തില്‍ കഴിയുന്ന പ്രതികള്‍ക്ക്‌ ഹാജരാകാന്‍ സമന്‍സ്‌ നല്‍കാനും കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

2018 ജൂലൈ രണ്ടിന്‌ പുലര്‍ച്ചെയാണ്‌ മഹാരാജാസ്‌ കോളേജിന്റെ പിന്‍ഗേറ്റിനുസമീപം ക്യാമ്പസ്‌ ഫ്രണ്ട്‌, പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊന്നത്‌.

കേസില്‍ ജെ ഐ മുഹമ്മദ്‌ (25), ആരിഫ്‌ ബിന്‍ സലിം (25), റിയാസ്‌ ഹുസൈന്‍ (37), ബിലാല്‍ സജി (18), ഫറൂഖ്‌ അമാനി (19), റെജീബ്‌ ( 25), അബ്ദുള്‍ നാസര്‍ (24), ആദില്‍ ബിന്‍ സലീം (23), വി എന്‍ ഷിഫാ (23), സഹല്‍ (18), ജിസല്‍ റസാഖ്‌ (21), മുഹമ്മദ്‌ ഷാഹിം (31), സനീഷ്‌ (32), ഫസലു (20), തന്‍സില്‍ (25), ഷാഹിദ്‌ (26) എന്നീ 16 പ്രതികള്‍ക്കെതിരെയാണ്‌ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക