ബെംഗളൂരു: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രധാനമന്ത്രി ആരായിരിക്കുമെന്ന് പറയാന്‍ സാധിക്കൂവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിക്കുമ്പോഴും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.രാഹുലിനെ പ്രധാനമന്ത്രിയായി കാണാന്‍ തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആ ലക്ഷ്യത്തിലേടക്കടുക്കാന് രാഹുലിന് ജനതാദള്‍ സെക്യുലറിന്റെ പിന്തുണയുണ്ടാകുമെന്നും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.'' രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകും.
രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നതില്‍ സംശയമില്ല. അതിനായുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അദ്ദേഹത്തിനും പാര്‍ട്ടിക്കുമൊപ്പം ഞങ്ങള്‍ ഉണ്ടാകും''- കുമാരസ്വാമി പറഞ്ഞു..