Image

ഇന്ത്യയിലെ ആര്‍ത്തവ അനാചാരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന `പീരിയഡ്‌ എന്‍ഡ്‌ ഓഫ്‌ സെന്റന്‍സ്‌' ഓസ്‌കര്‍ പട്ടികയില്‍

Published on 24 January, 2019
ഇന്ത്യയിലെ ആര്‍ത്തവ അനാചാരങ്ങള്‍   ചര്‍ച്ച ചെയ്യുന്ന `പീരിയഡ്‌ എന്‍ഡ്‌ ഓഫ്‌ സെന്റന്‍സ്‌' ഓസ്‌കര്‍ പട്ടികയില്‍
ആര്‍ത്തവവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചര്‍ച്ച ചെയ്യുന്ന ഇന്ത്യന്‍ ചിത്രം `പീരിയഡ്‌ എന്‍ഡ്‌ ഓഫ്‌ സെന്റന്‍സ്‌' ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടി.

ഡോക്യുമെന്ററി വിഭാഗത്തിലാണ്‌ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. റേക സെഹ്‌താബി സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ ഒരു കൂട്ടം സ്‌ത്രീകള്‍ അന്തസ്സോടെ ജീവിക്കാന്‍ നടത്തുന്ന പോരാട്ടമാണ്‌ പ്രമേയമാകുന്നത്‌.

പാഡ്‌മാന്‍ കഥാപാത്രമാക്കിയ അരുണാചലം മുരുഗാനന്ദന്റെ ജീവിതകഥ ഈ ഡോക്യുമെന്ററിയിലും വിഷയമാകുന്നു. ഉത്തരേന്ത്യയിലെ ഹാപൂര്‍ എന്ന ഗ്രാമമാണ്‌ ചിത്രത്തിന്‌ പശ്ചാത്തലമാകുന്നത്‌.

ഗ്രാമത്തില്‍ ഒരു പാഡ്‌ മെഷീന്‍ സ്ഥാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്‌ ഈ 26 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. സിഖ്‌ എന്റര്‍ടെയ്‌ന്‍മെന്റും ഗെയ്‌നിത്‌ മോംഗയും ചേര്‍ന്നാണ്‌ പീരിയഡ്‌ എന്‍ഡ്‌ ഓഫ്‌ സെന്റന്‍സിന്റെ നിര്‍മ്മാണം.

''പീരിയഡ്‌ എന്‍ഡ്‌ ഓഫ്‌ സെന്റന്‍സിന്‌ പുറമേ ഡോക്യുമെന്ററി ഷോര്‍ട്ട്‌ സബ്‌ജക്ട്‌ വിഭാഗത്തില്‍ ബ്ലാക്ക്‌ ഷീപ്പ്‌, എന്‍ഡഡ്‌ ഗെയിം, ലൈഫ്‌ബോട്ട്‌, ദി നൈറ്റ്‌ എറ്റ്‌ ദി ഗാര്‍ഡന്‍ എന്നിവയാണ്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്‌. ഫെബ്രുവരി 24നാണ്‌ ഓസ്‌കര്‍ അവാര്‍ഡ്‌ പ്രഖ്യാപനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക