Image

ബോളിവുഡ്‌ നടന്‍ ഗോവിന്ദയുടെ സഹോദരപുത്രന്‍ വീട്ടില്‍ മരിച്ച നിലയില്‍

Published on 24 January, 2019
ബോളിവുഡ്‌ നടന്‍ ഗോവിന്ദയുടെ സഹോദരപുത്രന്‍ വീട്ടില്‍ മരിച്ച നിലയില്‍
മുംബൈ: നടന്‍ ഗോവിന്ദയുടെ സഹോദരപുത്രനും സംവിധായകനുമായ ജന്മേന്ദ്ര അഹൂജയെ അഹൂജയുടെ മുംബൈയിലെ അന്ധേരിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വ്യാഴാഴ്‌ചയാണ്‌ `ഡംബി' എന്ന്‌ വിളിക്കപ്പെടുന്ന അഹൂജയെ അന്ധേരിയിലെ വെര്‍സോവയിലുള്ള ഫ്‌ലാറ്റില്‍ പുലര്‍ച്ചെ ആറര മണിയോടെ മരിച്ച്‌ കിടക്കുന്നതായി കണ്ടെത്തിയത്‌. വെര്‍സോവ പൊലീസാണ്‌ അഹൂജയുടെ മൃതശരീരം കണ്ടെടുക്കുന്നത്‌.

ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ പോലീസിന്റെ നിഗമനം. ഗോവിന്ദയുടെ സഹോദരന്‍ കൃതി കുമാറിന്റെ പുത്രനാണ്‌ ജന്മേന്ദ്ര അഹൂജ.
34 വയസായിരുന്നു.

ഗോവിന്ദയും കുടുംബാഗംങ്ങളായ നടന്‍ ക്രുഷ്‌ണ അഭിഷേക്‌, ഗോവിന്ദയുടെ അനന്തിരവളും നടിയുമായ രാഗിണി ഖന്ന എന്നിവര്‍ വിവരമറിഞ്ഞു ജന്മേന്ദ്രയുടെ വെര്‍സോവയിലുള്ള വസതിയിലേക്ക്‌ എത്തിച്ചേര്‍ന്നു.

ജന്മേന്ദ്രയുടെ അന്ത്യകര്‍മ്മങ്ങള്‍ മുംബൈയിലെ വിലെ പാര്‍ലെയിലുള്ള പവന്‍ ഹാന്‍സ്‌ ശ്‌മശാനത്തില്‍ വെച്ച്‌ നടത്തും. ജനമെന്ദ്രയുടെ മരണത്തെക്കുറിച്ച്‌ കുടുംബാംഗംങ്ങളും മുംബൈ പൊലീസും ഇനിയും ഔദ്യോഗിക പ്രതികരണങ്ങള്‍ നല്‍കിയിട്ടില്ല.

ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനായിരുന്നു ജന്മേന്ദ്ര അഹൂജ.

ഗോവിന്ദ നായകനായ 2007ലെ `ജഹാന്‍ ജായേഗാ ഹുമെയ്‌ന്‍ പായേഗാ' എന്ന ചിത്രം അഹൂജ സംവിധാനം ചെയ്‌തു. `പ്യാര്‍ ദീവാനാ ഹോത്താ ഹേ' എന്ന ചിത്രത്തില്‍ സഹസംവിധായകനായും
പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക