Image

ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം-കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

പി.പി. ചെറിയാന്‍ Published on 25 January, 2019
ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം-കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
ഫ്‌ളോറിഡ: ഫ്‌ളോറിഡായില്‍ വെക്കേഷന്‍ കഴിഞ്ഞു മിഷിഗണിലേക്ക് പുറപ്പെട്ട യോസി ആഡ്‌ലറുടെ കുടുംബത്തെ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്നും ഇറക്കി.

ജനുവരി 23 ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.  മയാമിയില്‍ നിന്നും ഡിട്രോയിറ്റിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ ആഡ്‌ലറും, ഭാര്യ ജനി, പത്തൊമ്പതുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് സീറ്റില്‍ സ്ഥാനം പിടിച്ചത്.

സഹയാത്രികര്‍ ഇവരുടെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി വിമാനജോലിക്കാരോടു പരാതിപ്പെട്ടു.  യാത്രക്കാരുടെ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതോടെ മൂവരേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു വാതില്‍ അടച്ചു.

ദിവസവും രാവിലെ കുളിക്കുന്ന പതിവുണ്ടെന്നും ശരീരത്തിലെ ദുര്‍ഗന്ധമല്ല, ജൂതമതവിശ്വാസികളായതുകൊണ്ടാണ് തങ്ങളെ ഇറക്കി വിട്ടതെന്നും കുടുംബം പരാതിപ്പെട്ടു. എന്നാല്‍ ഇവരുടെ പരാതി അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനി തള്ളികളഞ്ഞു. 

മാത്രമല്ല ഇവര്‍ക്ക് ഹോട്ടല്‍ സൗകര്യവും, പിറ്റേദിവസത്തെ വിമാനടിക്കറ്റും നല്‍കിയതായും അധികൃതര്‍ പറയുന്നു.

അതേ സമയം അമേരിക്കന്‍ എയര്‍ലൈന്‍സിനെ പിന്തുണച്ചു ഹൂസ്റ്റണ്‍ യൂണിവേഴ്‌സിററി പ്രൊഫസര്‍ രംഗത്തെത്തി. ഇന്ത്യയില്‍ നിന്നും സൗത്ത് ഏഷ്യയില്‍ നിന്നുമുള്ളവര്‍ അമിതമായി ഉപയോഗിക്കുന്ന ഗാര്‍ലിക്ക്, മസാല എന്നവ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനു ഇടയാക്കുന്നതായി അദ്ദേഹം പറഞ്ഞു. 

യാത്രചെയ്യുന്നവര്‍ ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പ്രൊഫസര്‍ കൂട്ടിചേര്‍ത്തു.

American airlines removed a family from a plane on Wednesday after passengers and crew members complained that one of the family members smelled bad.

Yossi Adler was asked to deplane the flight — headed from Miami, Florida, to Detroit, Michigan — after “team members were concerned about the comfort of our other passengers due to the odor,” American Airlines told Fox News in a statement Thursday.

“Our team members took care of the family and provided hotel accommodations and meals, and rebooked them on a flight to Detroit this morning,” the statement continued.

Adler told Fox affiliate WJBK that he, his wife and their daughter followed the crew’s instructions and got off the plane.

“They said, ‘There were people on the plane complaining that you have B.O.,'” he said. “‘Our crew members smelled it and our pilot smelled it and the pilot says we can’t let you fly in this plane because the B.O.’s too bad.'”

The passenger said he recorded the encounter and alleged that American Airlines staff removed his family from the plane because they’re Jewish.

“You have to calm down,” an official allegedly told Adler.

“I have to calm down? I have eight children at home and there’s a religious reason for some reason that they’re kicking me off the plane,” Adler replied. “We don’t have odor, nobody here has odor.”

“You told me for religious reasons you don’t shower — is that what you said?” the official asked. Adler reportedly replied that he showers daily.

American Airlines did not address Adler’s religion in their statement and claimed the removal was because of his alleged body odor.

“They’re going around (holding their nose), ‘Oh, it smells,'” he told the news station. “And those were the managers. They were embarrassing us in front of everybody. You want people to fly your airline? Treat people with respect.”

Adler, for his part, said he did not smell and that crew members wouldn’t confirm who within the Adler family they thought had an odor.


ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം-കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടുശരീരത്തില്‍ നിന്നും ദുര്‍ഗന്ധം-കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
Join WhatsApp News
Indian 2019-01-25 10:25:45
പല ഇന്ത്യാക്കാരെയും ഇതേ സ്ഥിതിയിൽ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് അപ്പാർട്ട്മെന്റിൽ താമസിക്കുമ്പോൾ. കാരണം , കുക്കിംഗിന്റെ മണം  മുഴുവൻ വസ്ത്രത്തിൽ പിടിക്കും 
Anthappan 2019-01-25 11:27:25
One personal benefit of good hygiene is having better health. Keeping your body clean helps prevent illness and infection from bacteria or viruses. Like in our example, the simple act of washing your hands regularly is an effective way to keep germs from spreading.

 Components of personal hygiene
1 Body hygiene (skin care) The body has nearly two million sweat glands. ...
2 Oral hygiene (oral care) ...
3 Hand washing (hand care) ...
4 Face hygiene. ...
5 Fingernail and toenail hygiene (nail care) ...
.6 Ear hygiene. ...
7 Hair hygiene (hair care) ...
8 Foot hygiene (foot care)

Good personal hygiene is essential to promoting good health. Personal hygiene habits such as washing your hands and brushing and flossing your teeth will help keep bacteria, viruses, and illnesses at bay. And there are mental as well as physical benefits.

If you do this, it will improve your self esteem 

Diseases in Indigenous communities caused by germs and parasites resulting from inadequate domestic and personal hygiene
food poisoning.
gastroenteritis.
diarrhea caused by Campy lobacter.
pneumonia.
trachoma.
skin infections.

If you want to minimize your risk of infection and also enhance your overall health, follow these basic personal hygiene habits:
Bathe regularly. Wash your body and your hair often. ...
Trim your nails. ...
Brush and floss. ...
Wash your hands. ...
Sleep tight.

Poor personal hygiene habits, however, can lead to some minor side effects, like body odor and greasy skin. They can also lead to more troublesome or even serious issues. For example, if you don't wash your hands frequently, you can easily transfer germs and bacteria to your mouth or eyes.

Poor hygiene can be a sign of self-neglect, which is the inability or unwillingness to attend to one's personal needs. Poor hygiene often accompanies certain mental or emotional disorders, including severe depression and psychotic disorders.

Please use some deodorants in your armpits.   
അജ്ഞനായ പ്രൊഫസർ 2019-01-25 12:07:24
അജ്ഞനായ പ്രൊഫസർ 
ഗാർലിക്കും മസാലയും ദുർഗന്ധം വമിപ്പിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന ഈ പ്രൊഫസർക്ക് എന്തോ പോരായ്മയുണ്ട്. പലവിധ രോഗനിവാരണങ്ങൾക്ക് ഗാർലിക്കും മസാലയുടെ ഇൻഗ്രിഡിയന്റ്സും ഉപയോഗിക്കുന്നു. അത് ദുർഗന്ധമെന്ന് പറഞ്ഞു ഇന്ത്യക്കാരെ അപമാനിക്കാനാണ് അയാൾ ശ്രമിക്കുന്നത്. 

അപ്പാർട്മെന്റിൽ പാചകം ചെയ്യുന്നവർക്കും ദുർഗന്ധം ഉണ്ടാവുമെന്ന് മറ്റൊരു തമാശ. അവരാരും യാത്ര ചെയ്യേണ്ടയെന്നാണോ ഉദ്ദേശിക്കുന്നത്. കുട്ടികളുമായി നീണ്ട വിമാന യാത്ര ചെയ്യുമ്പോൾ കുട്ടികൾ ചിലപ്പോൾ ശർദ്ദിച്ചെന്നിരിക്കും. ഡയപ്പർ വൃത്തികേടായന്നിരിക്കും. അതിനൊക്കെ പ്രതികരിക്കുന്നവർ സ്വന്തം വിമാനത്തിൽ യാത്ര ചെയ്യണം. അല്ലെങ്കിൽ ബിസിനസ്സ് ക്ലാസ്സിലോ ഫസ്റ്റ് ക്ലാസ്സിലോ യാത്ര ചെയ്യട്ടെ. 

ഒരു പബ്ലിക്ക് വാഹനത്തിൽ യാത്ര ചെയ്യുന്നവർ ഇതൊക്കെ സഹിക്കേണ്ടി വരും. ദുർഗന്ധം ചിലർക്ക് സുഗന്ധമായിരിക്കും. കേരളത്തിൽ സ്ത്രീകൾ കൂടുതലുള്ള ബസ്സിൽ ശൃംഗാര രാമന്മാർ യാത്ര ചെയ്യുമ്പോൾ സ്ത്രീകളുടെ തലമുടിയിൽ നിന്നും വരുന്ന എണ്ണയുടെ മണം സുഗന്ധമായിരുന്നു. എന്നാൽ ആ മണം മറ്റുള്ളവരെ ഓക്കാനിപ്പിച്ചു ശർദ്ദിപ്പിക്കുകയും ചെയ്യും. 

അങ്ങനെ മണം ദുർഗന്ധമായി അനുഭവപ്പെടുന്നവർ സ്വന്തം കാറിൽ സഞ്ചരിക്കട്ടെ. അവർ ഒരു പൊതു വാഹനത്തിൽ സഞ്ചരിക്കാൻ യോഗ്യരല്ല. മണമുണ്ടെന്നു പറഞ്ഞു യാത്രക്കാരെ ഇറക്കിവിട്ട അമേരിക്കൻ എയർലൈൻസ് ഇവിടെ കുറ്റക്കാരാണ്. അത് യാത്രക്കാരെ അപമാനിക്കലുമാണ്. എയർ ലൈൻസിനെതിരെ കേസ് ഫയൽ ചെയ്യുകതന്നെ വേണം
ഒരു സഹികെട്ട ഭാര്യ 2019-01-25 12:32:13
എന്റെ ഭർത്താവ് സന്ധ്യയ്ക്ക് വരുമ്പോൾ' (ബിന്ദുജിയോട് കടപ്പാട് ) വാ നാറിയിട്ടും വിയർപ്പ് നാറിയിട്ടും വയ്യ. അദ്ദേഹം ഒരു പ്രസിഡണ്ടാണ് . ഒരു രാജ്യത്തിന്റെ അല്ല നാട്ടിലെ ഒരു ജില്ലയുടെ പ്രസിഡണ്ടാണ് .  വൈകിട്ട് വരുമ്പോൾ നാല് കാലിലാണ് വരുന്നത് . വന്നാൽ ഉടനെ എന്നെ നക്ഷത്രം കാണിക്കണം .  എത്ര പറഞ്ഞാലും കുളിക്കയുമില്ല പല്ല് തേക്കുകയായുമില്ല .  പ്രൊഫസറുടെ ക്ലാസ്സിൽ വിദ്യാർത്ഥികൾ കാണാൻ സാധ്യത ഇല്ല. അപ്പട്മെന്റിലില്ല ബ്രിഡ്ജ്ന്റെ അടിയിൽ കിടക്കുന്നവരു പോലും നിവർത്തി ഇല്ലെങ്കിൽ മാക്ഡോണൾഡ്സിൽ പോയി പല്ലും മുഖവും കഴുകും . ഒരു ഹോംലെസ്സ് ഒരിക്കൽ പേപ്പർ നനച്ചിട്ട് കക്ഷം തുടയ്ക്കുന്ന കണ്ടു. അതുകൊണ്ട് അടുത്ത തവണ ഏതെങ്കിലും ഫാസ്റ് ഫുഡ് റെസ്റ്റോറന്റിൽ എങ്കിലും പോയി കുളിച്ചിട്ടേ ഇനി കോളേജിൽ പോകാൻ പാടുള്ളു .  
Attorney pro se 2019-01-25 13:33:40
If were the victim, I would sue the Airlines. I could have
Been seen by a doctor travelling in the aircraft . I should
Have an opportunity then to go the restropm, with the perfume
They could have given me. It is a defamation lawsuit I would
File iin a federal court period.
Indian 2019-01-25 14:13:10
ഇന്ത്യാക്കാരടക്കമുള്ളവരെപ്പറ്റിയുള്ള ആരോപണമാണ് നാറ്റം. അതുണ്ടാവാതിരിക്കാൻ നോക്കണം. ചില വിഭാഗക്കാരെ കുളിക്കാതെ പൂളിൽ കയറ്റില്ല.
നാറ്റം ഒഴിവാക്കുന്നതിന് പകരം  കേസിനെപ്പറ്റി പറഞ്ഞിട്ട് എന്ത് കാര്യം? കോടതിയിൽ ചെല്ലുമ്പോഴും നാറ്റം ഉണ്ടായാലോ?
Mariyamma RN 2019-01-25 14:59:06
എടോ അജ്ഞാനിയായ പ്രൊഫസ്സറെ -അപ്പാർട്ട്മെൻറ്റിൽ താമസിക്കുന്ന താൻ കുളിക്കുകയൂം ഇല്ല നനക്കുകയുമില്ല എന്ന് വച്ച് എല്ലാരും അങ്ങനെയാണെന്ന് കരുതണ്ട . കഴിഞ്ഞ അഞ്ചു വര്ഷമായിട്ട് ഞങ്ങൾ കുടുംബം അപ്പാർട്മെന്റിലാണ് താമസിക്കുന്നത് .എന്ന് വച്ച് ജോലിക്കു പോകുമ്പോൾ കൂടെ ജോലി ചെയ്യുന്നവരെ ഓടിക്കാതിരിക്കാൻ നാറ്റം ഇല്ലാതെ തന്നയാണ് ഞങ്ങൾ പോകുന്നത് . പ്ലെയിനിൽ ഒക്കെ പോകുന്നതിന് മുൻപ് വളിച്ച സാമ്പാറും മത്തിക്കറിയും അവിയലും ഒക്കെ ഒഴിവാക്കുക . ഒരു സാൻഡ്വിച്ചൊക്കെ ഉണ്ടാക്കി കഴിച്ചോണ്ടു പോയാൽ അടുത്തിരിക്കുന്നവർക്ക് ഓടേണ്ടതായി വരില്ല . പല്ല് തേക്കാനും മറക്കരുത് .  നല്ലത് പറഞ്ഞാൽ ചിലർക്ക് മനസ്സിലാകില്ല . നായ് എവിടെ ചെന്നാലും നക്കിയല്ലേ കുടിക്കൂ . മേലാൽ ഈ താളിൽ തന്നെ കണ്ടുപോകരുത് . താൻ ഇതിൽ വന്നപ്പോഴേ നാറ്റം തുടങ്ങി .

അജ്ഞനായ പ്രൊഫസർ 2019-01-25 18:45:13

താൻ ഏതു കോത്താഴത്തെ മറിയാമ്മയാടോ? തന്റെ നാടെവിടെ? തന്റെ അപ്പാർട്മെന്റിൽ പാറ്റയും പല്ലിയും പുളിച്ച മാങ്ങായും കാണും. തന്റെ നാറ്റം പിടിച്ച നല്ലെണ്ണ തേച്ച തലമുടി ഞങ്ങൾ പുരുഷന്മാർ ഒത്തിരി സഹിച്ചതാ? ആർത്തവ സമരത്തിന് തനിക്ക് കൊടിയും പിടിച്ച് പോകരുതോ? ഇനി തനിക്ക് അതിന്റെ ആവശ്യം കാണില്ല. മറിയാമ്മ എന്ന പഴഞ്ചൻ പേര് വഹിക്കുന്ന തനിക്ക് കുറഞ്ഞത് 65 വയസു കഴിഞ്ഞു കാണും. ആരെങ്കിലും ഈ ദുർഗന്ധം പിടിച്ച സ്ത്രീയെ കാണുന്നുവെങ്കിൽ ചൂലുകൊണ്ടു അടിച്ചു പുറത്താക്കുക. ഇ-മലയാളിയുടെ താളിൽ ദുർഗന്ധം സ്ഥിരമായി വമിപ്പിക്കുന്ന ഒരു സ്ത്രീയാണിവർ! പുരുഷനോ സ്ത്രീയോ ആരെന്നറിയില്ല, ഇവർ ഇപ്പോൾ പ്രച്ഛന്ന വേഷധാരിയാണ്.  
മത്തിതല 2019-01-25 23:27:44
 കഴിയുന്നതും മലയാളികളുടെ വീട്ടിൽ പോകാതിരിക്കുക . നല്ല ഒന്നാന്തരം മീന്റെ മണമായിരിക്കും പുറത്ത് വന്നാൽ ഉടനെ . ചീഞ്ഞ ഒണക്ക അയല കത്തച്ചാൽ എങ്ങനെയാണോ അങ്ങനെയായിരിക്കും നാട്ടീന്ന് പ്ലെയിനിൽ വരുന്നവരും ഒണക്ക അയലയുമായിട്ടാണ് വരുന്നത് . അതുകാരണം മാന്യം മരിയാദയ്ക്ക് പോന്നവരുടെ തുണി വരെ പറിച്ചു വച്ചിട്ട് അറിയുണ്ടോ മീൻ ഉണ്ടോ ചാള ഉണ്ടോ എന്നൊക്കെയുള്ള ചോദ്യമാണ് ഇവിടെ കിട്ടാത്ത സാധനങ്ങൾ എന്തെങ്കിലും ഉണ്ടോ ? എന്നാലും വലിച്ചു വാരിക്കെട്ടി വെറും ഓരോ നാശങ്ങൾ . പശുക്കളെ മിനക്കെടുത്താൻ. ഒരു ചീഞ്ഞ പ്രൊഫസ്സർ കിടന്നു കളിക്കുന്ന കളി കണ്ടില്ലേ ? കളി കളി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക