Image

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം - കലാം സാറ്റ്‌ വി2 ഭ്രമണപഥത്തില്‍

Published on 25 January, 2019
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം - കലാം സാറ്റ്‌ വി2  ഭ്രമണപഥത്തില്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്‌ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു. ഇന്നലെ രാത്രിയാണ്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹം ഐഎസ്‌ആര്‍ഒ വിക്ഷേപിച്ചത്‌. സ്‌പേസ്‌ കിഡ്‌സ്‌ ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ്‌ 1.26 കിലോ മാത്രം ഭാരമുള്ള ഉപഗ്രഹം നിര്‍മിച്ചത്‌.

കലാം സാറ്റ്‌ വി2 എന്നാണ്‌ ഭാരം കുറഞ്ഞ ഉപഗ്രഹത്തിന്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ വെച്ചായിരുന്നു ഉപഗ്രഹ വിക്ഷേപണം.


സ്വകാര്യ സ്ഥാപനം ഡിസൈന്‍ ചെയ്‌ത്‌ വികസിപ്പിച്ച്‌ ഐഎസ്‌ആര്‍ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം എന്ന പ്രത്യേകത കൂടി കലാം സാറ്റ്‌ 2 വിനുണ്ട്‌.

64ഗ്രാം ഭാരമുള്ള കലാംസാറ്റ്‌ (ഗുലാബ്‌ ജാമുന്‍) 2017ല്‍ നാസ വിക്ഷേപിച്ചിരുന്നെങ്കിലും ഭ്രമണപഥത്തിലെത്തിയിരുന്നില്ല.
12 ലക്ഷം രൂപ ചിലവില്‍ വെറും ആറ്‌ ദിവസത്തെ സമയം കൊണ്ടാണ്‌ ഉപഗ്രഹം നിര്‍മ്മിച്ചത്‌.

സൈനികാവശ്യത്തിന്‌ നിര്‍മ്മിച്ച ഇമേജിംഗ്‌ ഉപഗ്രഹം മൈക്രോസാറ്റ്‌ ആറിനൊപ്പമാണ്‌ കലാംസാറ്റ്‌ ഭ്രമണപഥത്തിലെത്തിയത്‌.
ചെന്നൈയിലെ സ്‌പേസ്‌ കിഡ്‌സ്‌ എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഉപഗ്രഹമാണ്‌ കലാംസാറ്റ്‌.

പിഎസ്‌എല്‍വി സി-44 റോക്കറ്റിലാണ്‌ ഉപഗ്രഹങ്ങള്‍ പറന്നുയര്‍ന്നത്‌. വ്യാഴാഴ്‌ച രാത്രി 11.37ന്‌ ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പെസ്‌ സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ സ്‌മരണാര്‍ത്ഥമാണ്‌ ഉപഗ്രഹത്തിന്‌ കലാംസാറ്റ്‌ എന്ന്‌ പേര്‍ നല്‍കിയത്‌. ഉപഗ്രഹത്തിന്റെ ഭാരക്കുറവാണ്‌ ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്‌.

1.26 കിലോ മാത്രമാണ്‌ ഉപഗ്രഹത്തിന്റെ ഭാരം.  ഈ ഉപഗ്രഹം ഐഎസ്‌ആര്‍ഒ സൗജന്യമായാണ്‌ വിക്ഷേപിച്ചത്‌. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉപഗ്രഹമാണ്‌ മൈക്രോസോഫ്‌റ്റ്‌ ആര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക