Image

മന്ത്രിസഭയിലെ എല്ലാവര്‍ക്കും മോദിയോട് വിയോജിപ്പാണ്; തുറന്നുപറയാന്‍ ആരും തയ്യാറാകുന്നില്ല; രാഹുല്‍ ​ഗാന്ധി

Published on 25 January, 2019
മന്ത്രിസഭയിലെ എല്ലാവര്‍ക്കും മോദിയോട് വിയോജിപ്പാണ്; തുറന്നുപറയാന്‍ ആരും തയ്യാറാകുന്നില്ല; രാഹുല്‍ ​ഗാന്ധി

കേന്ദ്രമന്ത്രിസഭയിലെ ഭുരിഭാ​ഗം പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിയോജിപ്പുണ്ടെന്നും എന്നാല്‍ അക്കാര്യം തുറന്നു പറയാന്‍ ആരും തയ്യാറാകുന്നില്ലെന്നും കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി. ഭുവനേശ്വറിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്ന കോണ്‍​ഗ്രസിനെക്കാളും വ്യാത്യസ്തമായി എല്ലാം അറിയാമെന്നുള്ള ധാരണയാണ് മോദിക്കുള്ളത്. അതുകൊണ്ടു തന്നെ അധികാരത്തിലിരിക്കുന്ന അദ്ദേഹത്തെ ഫീഡ്ബാക്ക് അറിയിക്കാനുള്ള അവസരവും ഇല്ല. അതാണ് കോണ്‍​ഗ്രസും ബിജെപിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം'-രാഹുല്‍ പറഞ്ഞു.

ബിജെപിയും ഒഡീഷയിലെ ബിജെഡിയും ഒരു പോലെയാണെന്നും രാഹുല്‍ ആരോപിച്ചു.ഇരുപാര്‍ട്ടികളും മുഖ്യമന്ത്രിയുടെ കീഴില്‍ 'ഗുജറാത്ത് മോഡലി'ലാണ് മാര്‍ക്കറ്റിം​ഗില്‍ പണം ചെലവിടുന്നത്. കോണ്‍ഗ്രസ് പൂര്‍ണമായും കുറ്റമറ്റ വ്യവസ്ഥയിലാണ് തുടരുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗക്കാരോടും സംവദിക്കാന്‍ ആ​ഗ്രഹിക്കുന്നതുകൊണ്ടാണ് പലപ്പോഴും കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ ബഹളത്തില്‍ കലാശിക്കുന്നതെന്നും രാഹുല്‍ അറിയിച്ചു.

'തന്നെക്കാള്‍ കൂടുതല്‍ അവരവരുടെ സംസ്ഥാനങ്ങളെ പറ്റി പൂര്‍ണ്ണ ബോധ്യമുള്ളവരാണ് ജനങ്ങള്‍. അവരില്‍ നിന്ന് തനിക്ക് പഠിക്കാന്‍ ഏറെയുണ്ട്. ഒരു സംസ്ഥാനം ഭരിക്കുന്നവര്‍ ആരാണോ അവര്‍ അവിടെയുള്ള ജനങ്ങളെ കേള്‍ക്കുകയും അറിയുകയും വേണം. പട്‌നായിക് മൗനാനുവാദമായി നിന്നുകൊണ്ട് മോദിയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. പട്‌നായിക് ഒരു സ്വേച്ഛാധിപതിയാണ്. എന്നാല്‍ മോദിയെ പോലെ വെറുപ്പ് നിറഞ്ഞയാളല്ല'-രാഹുല്‍ പറഞ്ഞു. വിദ്യാഭ്യാസം ഉള്ള നിരവധി പേരുണ്ട് നമ്മുടെ രാജ്യത്ത് പക്ഷെ അവരെല്ലാം തൊഴില്‍ രഹിതരാണ്. വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൂടുതല്‍ സംരംഭങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക