Image

അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ്‌ കേസ്‌: ക്രിസ്റ്റിയന്‍ മിഷേലിന്‌ കോഴപ്പണം കൈമാറിയ അഭിഭാഷകന്‍ കള്ളപ്പണക്കേസില്‍ അറസ്റ്റില്‍

Published on 26 January, 2019
അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ്‌ കേസ്‌: ക്രിസ്റ്റിയന്‍ മിഷേലിന്‌ കോഴപ്പണം കൈമാറിയ അഭിഭാഷകന്‍ കള്ളപ്പണക്കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്‌ കേസില്‍ കിസ്റ്റ്യന്‍ മ്‌ഷേലിന്‌ ജയിംസിന്‌ കോഴപ്പണം കൈമാറിയ അഭിഭാഷകന്‍ കള്ളപ്പണക്കേസില്‍ അറസ്റ്റില്‍. ഗൗതം ഖേതാനിനെയാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇ.ഡി ) അറസ്റ്റ്‌ ചെയ്‌തത്‌. കള്ളപ്പണം വെളുപ്പിച്ച കേസിലാണ്‌ ഇയാളുടെ അറസ്റ്റ്‌.

ഖേതാനിന്റെ ഡല്‍ഹി-എന്‍സിആറിലെ ഓഫീസും വസ്‌തുക്കളും ആദായ നികുതി വകുപ്പ്‌ കഴിഞ്ഞയാഴ്‌ച റെയ്‌ഡ്‌ ചെയ്‌തിരുന്നു.

കോടി കണക്കിനു രൂപയുടെ അനധികൃത സ്വത്തുക്കള്‍ ഇയാള്‍ക്കുണ്ടെന്നും ഇ.ഡി പറഞ്ഞു. അതേസമയം മറ്റ്‌ പ്രതിരോധ ഇടപാടുകള്‍ക്ക്‌ ഇയാള്‍ക്ക്‌ കൈക്കൂലി ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്‌.

ഹെലികോപ്‌റ്റര്‍ അഴിമതിക്കേസില്‍ ഗൗതം ഖേതാനടക്കം നാലു ഇന്ത്യക്കാരാണ്‌ പ്രതി പട്ടികയില്‍ ഉള്ളത്‌. 12 ഹെലികോപ്‌റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ്‌ കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക