Image

ചന്ദ കൊച്ചാറിനെതിരെയുള്ള കേസ്‌: സി.ബി.ഐയെ വിമര്‍ശിച്ച്‌ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി

Published on 26 January, 2019
 ചന്ദ കൊച്ചാറിനെതിരെയുള്ള കേസ്‌: സി.ബി.ഐയെ വിമര്‍ശിച്ച്‌ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി

ന്യൂഡല്‍ഹി : മൂന്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ സി.ഇ.ഒയും മാനേജിങ്‌ ഡയറക്ടറുമായിരുന്ന ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസെടുത്ത നടപടിയെ വിമര്‍ശിച്ച്‌ ധനമന്ത്രി അരുണ്ട ജെയ്‌റ്റ്‌ലി രംഗത്തെത്തി.

സംഭവം സി.ബി.ഐയുടെ അതിസാഹസികതയേയും ഉന്മാദത്തെയുമാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം കേസുകള്‍ എടുക്കാനെന്നും, ഭാവന പ്രയോഗിച്ചുകൊണ്ടുള്ള കുറ്റാന്വേഷണം ഗുണകരമല്ലെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.

ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാഭാരതത്തിലെ അര്‍ജുനനെ പോലെ സി.ബി.ഐ. ലക്ഷ്യം കാണാന്‍ പഠിക്കണമെന്നും, വല വീശുമ്പോള്‍ കൃത്യത വേണമെന്നും അരുണ്‍ ജെയ്‌റ്റ്‌ലി വിമര്‍ശിച്ചു.

ഇത്തരത്തിലുള്ള ജാഗ്രത ഇല്ലായ്‌മ കാരണമാണ്‌ രാജ്യത്ത്‌ നീതിപൂര്‍ണ്ണമല്ലാത്ത രീതിയില്‍ പലരും അന്യായമായി ശിക്ഷിക്കപ്പെടുന്നതെന്നും ജെയ്‌റ്റ്‌ലി വിമര്‍ശിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ചന്ദ കൊച്ചാറിനും ഭര്‍ത്താവ്‌ ദീപക്‌ കൊച്ചാറിനും വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂതിനുമെതിരെ സി.ബി.ഐ. എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്‌തത്‌.

ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ മേധാവി ആയിരുന്ന സമയത്ത്‌ ലോണുകള്‍ അനധികൃതമായി സ്വകാര്യ കമ്പനികള്‍ക്ക്‌ അനുവദിച്ചുവെന്നും അതുവഴി മൂവരും ബാങ്കിനെ കബളിപ്പിച്ചുവെന്നാണ്‌ കേസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക