Image

ശബരിമല വിഷയം ബാധിക്കില്ല; ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് യെച്ചൂരി

Published on 26 January, 2019
ശബരിമല വിഷയം ബാധിക്കില്ല; ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് യെച്ചൂരി

 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എ‍ല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര തലത്തില്‍ ഇതുവരെ സഖ്യം തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷമെ അത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യു. സിപിഎമ്മിനെ ഒഴിവാക്കി കൊണ്ടുള്ള ഏത് ബിജെപി വിരുദ്ധ കൂട്ടായ്മയും അപ്രസക്തമാണ്. ബിജെപിയെയും ആര്‍എസ്‌എസിനെയും ആശയപരമായും പ്രശ്നാധിഷ്ഠിതമായും എതിര്‍ക്കുന്നത് സിപിഎം മാത്രമാണെന്നും യെച്ചൂരി ആരോപിച്ചു.

പുറത്തു നിന്നുള്ള കേന്ദ്ര നേതാക്കള്‍ മത്സരിക്കും എന്നുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്.പോളിറ്റ് ബ്യൂറോ മെംബര്‍മാരായ പ്രകാശ് കാരാട്ട്, വൃദ്ധ കാരാട്ട്, കേന്ദ്ര കമറ്റിയംഗമായ വിജു കൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ കേരളത്തില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ അഭ്യൂഹങ്ങളെ സീതാറാം യെച്ചൂരി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

ഈ അഭ്യൂഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും സീതാറാം ചെയ്യൂരി വ്യക്തമാക്കി. കേരളത്തിന് പുറത്ത് നിന്നുള്ള കേന്ദ്ര നേതാക്കളുടെ മത്സര സാധ്യത കേന്ദ്ര നേതൃത്വം തള്ളുമ്ബോഴും എം എ ബേബിയുടെ കാര്യം നേതൃത്വം പൂണ്ണമായും തള്ളുന്നില്ല. കേരളത്തില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും സീതാറാം യെച്ചൂരി അവകാശപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക