Image

ട്രംപ് മതില്‍കെട്ട് മുന്നോട്ടുപോകും (ബി ജോണ്‍ കുന്തറ)

Published on 26 January, 2019
ട്രംപ്  മതില്‍കെട്ട് മുന്നോട്ടുപോകും (ബി ജോണ്‍ കുന്തറ)
ഭരണ സ്തംഭനം അവസാനിപ്പിക്കുന്നബില്ല് ട്രംപ് ഒപ്പുവയ്ച്ച ഉടന്‍ പ്രെസ്സ് സെക്രട്ടറി സാറാ സാന്‍ഡേര്‍സ് പുറപ്പെടുവിച്ച പ്രസ്താവന. "21 ദിവസങ്ങള്‍ക്കകം ഡൊണാള്‍ഡ് ട്രംപ് അതിര്‍ത്തി മതില്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോകും ഡെമോക്രാറ്റ്‌സ് സമ്മതിച്ചാലും ഇല്ലെങ്കിലും"

ഭരണഘടന ആര്‍ട്ടിക്കിള്‍ 4 പ്രസിഡന്‍റ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നു രാജ്യത്തിന്‍റ്റെ പൊതു രക്ഷ പുറത്തുനിന്നുമുള്ള എല്ലാവിധ നിയമവിരുദ്ധമായ പ്രവേശനവും തടുത്തു നിറുത്തുന്നതിട്ടെ ചുമതലയും ഈ വകുപ്പില്‍ വരുന്നു.
താന്‍ യാതൊരു നിവര്‍ത്തിയും ഇല്ലാതെ വന്നാല്‍ ഈ അധികാരമുപയോഗിച്ചു മിലിട്ടറി ബജറ്റില്‍ നിന്നും പണം വിനിയോഗിച്ചു അതിര്‍ത്തി സംരക്ഷണം നടപ്പിലാക്കുമെന്ന്. ഭരണ സ്തംഭനമെന്ന വിവാദവിഷയം ഇല്ലാത്ത അവസ്ഥയില്‍ പൊതുജനം കൂടുതലായി ഇപ്പോള്‍ തെക്കന്‍ അതിര്‍ത്തിയില്‍ നടക്കുന്ന അതിക്രമണങ്ങള്‍ ശ്രദ്ധിക്കും.

വടം വലി എന്ന കളിയില്‍ ഇരു പക്ഷവും പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്, ആദ്യമൊന്ന് അയഞ്ഞു കൊടുക്കുക അതില്‍ ചിലപ്പോള്‍ എതിര്പമക്ഷത്തിന്‍റ്റെ കാലുകള്‍ അല്‍പ്പം തെന്നുന്നതിന് സാധ്യതയുണ്ട് . അതാണ് ട്രംപ് ഭരണസ്തംഭന പിടിവാശിയില്‍ ഡമോക്രാറ്റ്‌സിന്‍റ്റെ മുന്നില്‍ തോല്‍വി സമ്മതിച്ചത്.

ഈ രാജ്യത്തെ നിഷ്പക്ഷ സമ്മദിതായകരില്‍ 70 % അതിര്‍ത്തിയില്‍ നിയദ്രണം ആവശ്യമെന്ന് സമ്മതിക്കുന്നവരാണ്.

5 ബില്യണ്‍ ഡോളര്‍ മുടക്കി അതിര്‍ത്തി സംരക്ഷിക്കുക എന്ന നടപടിയെ എതിര്‍ക്കുന്നതിന്‍റ്റെ കാരണമെന്തെന്ന്, ഡെമോക്രാറ്റ്‌സ് ഈ 70 % ന് എന്ത് ഉത്തരം നല്‍കും?.എല്ലാ ഡെമോക്രാറ്റ്‌സും തീവ്ര ലിബറല്‍സല്ല. ഒട്ടനവധി നിയമവിരുദ്ധ കുടിയേറ്റത്തെ എതുര്‍ക്കുന്നവര്‍ ഈ പാര്‍ട്ടിലുണ്ട്.

സ്പീക്കര്‍ നാന്‍സി പോലോസി മതില്‍ കെട്ടുന്നതിനെ എതുര്‍ക്കുന്നതിന്‍റ്റെ പ്രധാന കാരണം. 2020 പ്രസിഡന്‍റ്റ് തിരഞ്ഞെടുപ്പാണ്. ഈ യൊരൊറ്റ ഇഷ്യൂ മാത്രമേ ട്രംപിനെതിരായി ഉയര്‍ത്തിക്കാട്ടുവാനുള്ളു. ട്രംപ് തിരഞ്ഞെടുപ്പു കാലം ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കിയ വിഷയമായിരുന്നു അതിര്‍ത്തി ഭിത്തി. അപ്പോള്‍ അതിര്‍ത്തി ഭിത്തികെട്ടല്‍ നടക്കുന്നില്ലെങ്കില്‍ അതായിരിക്കും ഡെമോക്രാറ്റസ് ഉയര്‍ത്തിപ്പിടിക്കുന്നത്.

സമ്പല്‍ വ്യവസ്ഥ നന്നായി മുന്നോട്ടു പോകുന്നു ജോലി ഇല്ലായ്മ തീരെ കുറവ്, കുറ്റകൃത്യങ്ങള്‍ക്കും കുറവു വന്നിരിക്കുന്നു,പോതുവെ ജനത സമാധാനത്തില്‍ ജീവിക്കുന്നു. ലോക സമാധാനം കൊറിയന്‍ മേഖല ശാന്ധം തീവ്രവാദികളുടെ കോട്ടകള്‍ മിഡിലീസ്റ്റില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.
റഷ്യാ കോലുഷന്‍ ഒരായുധമായി പ്രയോഗിക്കാം എന്ന ആശ ഓരോദിനം ദിനം കഴിയുംതോറും കുറഞ്ഞുവരുന്നു.റോബര്‍ട്ട് മുള്ളര്‍ ട്രംപുമായി സംസാരിച്ചിട്ടുണ്ട് എന്നകാരണത്താല്‍ നിരവധിപേര്‍ക്ക് ഇരുട്ടടി കൊടുക്കുന്നുണ്ട്

കണ്ടില്ലേ, റോജര്‍സ്‌റ്റോണിനെ സി ന്‍ ന്‍ നും മുള്ളറും ചേര്‍ന്ന് പടയേറ്റം നടത്തി പിടിക്കുന്നത്..പലരും കുത്തുപാള എടുക്കുന്നു എന്നാല്‍ ഈ കെട്ടിച്ചമച്ച പുട്ടിന്‍ ട്രംപ്, ഹില്ലാരിയെ തോല്‍പ്പിക്കുന്നതിനു നടത്തിയ ഗൂഡാലോചന അതിനുമാത്രം ഒരു തെളിവും കാണുന്നില്ല.ഏതാനും റഷ്യാക്കാര്‍ക്ക് മാസങ്ങള്‍ക്കു മുന്‍പ് മുള്ളര്‍ കുറ്റപത്രം നല്‍കിയിരുന്നു അവരാരെങ്കിലും അമേരിക്കയില്‍ വന്നോ കോടതയില്‍ ഹാജരാകുന്നതിന്?
പോലോസി, ഭിത്തി കെട്ടുന്നതിന് പണം നല്‍കുവാനുള്ള സാധ്യത തീരെ കുറവ് ഈ സാഹചര്യത്തില്‍ ട്രംപ് മിലിറ്ററി ഓപ്ഷന്‍ സ്വീകരിക്കും ഡെമോക്രാറ്റ്‌സ് അതിനെ തടയുന്നതിന് കോടതയില്‍ പോകും ഒബാമ നയമിച്ചിട്ടുള്ള ജഡ്ജ്ആരെങ്കിലും സ്‌റ്റേനല്‍കും. താമസിയാതെ കേസ് സുപ്രീം കോടതിയിലെത്തും.അവിടെ ഡെമോക്രാറ്റ്‌സിന് തുണയായി മൂന്നു ജഡ്ജിമാരേയുള്ളു.ഭരണഘടനയുടെ വെളിച്ചത്തില്‍ ട്രംപിനായിരിക്കും വിജയം.
Join WhatsApp News
Boby Varghese 2019-01-26 10:18:48
Promises made. Promises fulfilled. 
Trump promised to bring manufacturing jobs back to America. In just 2 years, 470,000 manufacturing jobs are created by Trump. Compare that to 210,000 manufacturing jobs lost by 8 years of Obama. Only a Donald Trump can do that.
Trump promised new trade deal with all our trading partners. NAFTA is gone. New trade deals are in place with Canada and Mexico. China is begging to have a new trade deal with America. Their growth rate is down 38%.
NATO is created mainly for the protection of European countries and America was bearing the bulk of the expenses. Trump promised an end of that deal. Now Europeans agreed to pay their share.
Border wall is another of Trump's promise. Hundreds of thousands of illegals, criminals, drug lords are getting into our country thru the open borders. It must be stopped.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക