Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 29 30 തീയതികളില്‍, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

സ്വന്തം ലേഖകന്‍ Published on 27 January, 2019
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 29 30 തീയതികളില്‍, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
ഫെറഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ,ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കിടക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ജനല്‍ സെക്രട്ടറി ടോമി കൊക്കാട് ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി. ജേക്കബ്, കേരളാ കണ്‍വന്‍ഷന്‍ പേട്രണ്‍, കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ കേണല്‍ ബി.പി.രമേഷ് എന്നിവര്‍ അറിയിച്ചു.

ജനുവരി 29 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ വൈകിട്ട് മൂന്ന് മണിക്ക് ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് ദാനത്തോടെയാണ് ഫൊക്കാനയുടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകുന്നത്.

തുടര്‍ന്ന് സാഹിത്യ സെമിനാറും നടക്കും.30 ന് രാവിലെ 9.30ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം കേരളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. അതോടെ രണ്ടുമാസമായി തുടങ്ങിയ അണിയറ പ്രവര്‍ത്തങ്ങള്‍ ഫലപ്രാപ്തിയിലേക്കു നീങ്ങും.പൂര്‍ണ്ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിക്കൊണ്ട് നടക്കുന്ന കേരളാ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത ഫൊക്കാനയുടെ "ഭവനം" "പദ്ധതിയാണ്.കേരളത്തിന്റെ മഹാപ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ സര്‍ക്കാരിന്റെ സഹായത്തോടെ കണ്ടെത്തി അവര്‍ക്കു ഫൊക്കാനയുടെ ചിലവില്‍ മികച്ച വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഭവനം പദ്ധതി കേരള സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പിലാക്കുന്നത്.

ഉത്ഘാടനത്തിനു ശേഷം സംഘടിപ്പിക്കുന്ന വിവിത സെമിനാറുകളില്‍ ക്ഷണിക്കപ്പെട്ട അതിഥികളും ,ഫൊക്കാനയുടെ പ്രവര്‍ത്തകരും പങ്കെടുക്കും ബിസിനസ് സെമിനാര് ,സാഹിത്യ സമ്മേളനം,മാധ്യമ സെമിനാര്‍ ,വനിതാ സെമിനാര്‍ ,നൈറ്റിംഗേല്‍ അവാര്‍ഡ്, ആഞ്ചല്‍ കണക്ട് എന്നിവയില്‍ അതാത് മേഖലയിലെ പ്രഗത്ഭരായ വ്യക്തികളെ ചര്‍ച്ചകള്‍ നയിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് .
വിവിധ സെക്ഷനുകളിലായി സ്പീക്കര്‍ ശിവരാമകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, ആരോഗ്യ മന്ത്രി കെ.കെ ഷൈലജ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍, ശശി തരൂര്‍ എം.പി., എം.എല്‍മാരായ ഒ .രാജഗോപാല്‍, മാത്യു ടി തോമസ് ,സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍, തുടങ്ങി അന്‍പതിലധികം അതിഥികള്‍ പങ്കെടുക്കും.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി.നായരുടെയും, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി. ജേക്കബ് ,ട്രഷറാര്‍ സജിമോന്‍ ആന്റണി കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, കേരളാ കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ ബി.പി.രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി ചുക്കാന്‍ പിടിക്കുന്ന കേരളാ കണ്‍വന്‍ഷന്‍ വിജയപ്രദമാക്കുവാന്‍ അംഗങ്ങളുടെയും ,അംഗ സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി ഫൊക്കാനാ നേതൃത്വം അറിയിച്ചു.
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 29 30 തീയതികളില്‍, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക