Image

സ്വിറ്റ്‌സര്‍ലന്‍ഡ് വീണ്ടും ലോകത്തെ ഏറ്റവും മികച്ച രാജ്യം

Published on 27 January, 2019
സ്വിറ്റ്‌സര്‍ലന്‍ഡ് വീണ്ടും ലോകത്തെ ഏറ്റവും മികച്ച രാജ്യം
 
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ബുധനാഴ്ചയാണ്. സാന്പത്തികവും രാഷ്ട്രീയവുമായ സുസ്ഥിരതകള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രധാന മാനദണ്ഡങ്ങളായി.

മികച്ച ദേശീയ ഭക്ഷണമാണ് മറ്റൊരു കാരണം. ഫോണ്‍ഡ്യൂവാണിത്. വില്യം ടെല്‍ എന്ന ദേശീയ വീരനായകന്‍ അടുത്ത ഘടകം. അങ്ങെയൊരാള്‍ ജീവിച്ചിരുന്നോ എന്ന ചോദ്യത്തിനൊന്നും സ്വിസ് ജനതയ്ക്കു മുന്നില്‍ പ്രസക്തിയില്ല.

യുദ്ധത്തിനു പോകുക എന്ന ലക്ഷ്യം തന്നെയില്ലാത്ത സ്വിസ് സൈന്യമാണ് പിന്നെയൊരു പ്രത്യേകത. പരന്പരാഗതമായ നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും അതിശക്തരും സുഹൃത്തുക്കളുമായ അയല്‍ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയും ചെയ്യുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന് ശത്രുക്കളെ പേടിക്കേണ്ട കാര്യം തന്നെയില്ലല്ലോ!

സൈനിക കാര്യങ്ങളില്‍ വലിയ പ്രാധാന്യമില്ലെങ്കിലും സ്‌പൈ സിനിമകളുടെ ചിത്രീകരണത്തിന് പ്രിയപ്പെട്ട ഇടമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. രാജ്യത്തെ പ്രത്യക്ഷ ജനാധിപത്യം ലോകത്തിനു തന്നെ മാതൃക. പ്രധാനപ്പെട്ട ഏതു വിഷയവും ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് തീരുമാനമെടുക്കുന്ന സന്പ്രദായമാണ് ഇവിടെ നിലവിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക