Image

ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര അംഗീകാരം

Published on 27 January, 2019
ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയും കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കുവൈത്തില്‍ ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതകള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ളതാണ് കരാര്‍. തൊഴില്‍ വ്യവസ്ഥകളുടെ സുതാര്യത, തൊഴിലാളികളുടെ അവധി തുടങ്ങി എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തുന്നതാണ് കരാറെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

ഇരു രാജ്യങ്ങളും സംയുക്ത സമിതി രൂപീകരിച്ചാണ് കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നത്.അഞ്ചു വര്‍ഷം കാലാവധിയിലും അതിന് ശേഷം തനിയെ പുതുക്കാവുന്നതുമായ സംവിധാനത്തിലാണ് കരാര്‍ രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴില്‍ കരാറില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹും മുന്‍പ് ഒപ്പു വെച്ചിരുന്നു.

ഒമ്പതു ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കുവൈത്തില്‍ മൂന്നു ലക്ഷം ഗാര്‍ഹിക തൊഴിലാളികളില്‍ 90,000 പേരും വനിതകളാണ്. വനിതകള്‍ ഉള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ ശ്രദ്ധ പതിപ്പിച്ച് ഇവരുടെ സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കുക എന്നതാണ് കരാറിന്റെ ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക