Image

ന്യൂ യോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമോ -മേയര്‍ ഡിബ്ലാസിയോ (ബി ജോണ്‍ കുന്തറ)

Published on 27 January, 2019
ന്യൂ യോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമോ -മേയര്‍ ഡിബ്ലാസിയോ (ബി ജോണ്‍ കുന്തറ)
മാര്‍ച്ചു ഫോര്‍ ലൈഫ്, എന്നപേരില്‍ കത്തോലിക്കാ പള്ളികളുടെ നേതൃത്വത്തില്‍ പലേ സംഘടനകളും സംസ്ഥാന തലസ്ഥാനങ്ങളില്‍ ഈ അടുത്ത ദിനങ്ങളില്‍ പ്രകടനം നടത്തുന്നു. ഒരു കത്തോലിക്കന്‍ കൂടിയായ ആന്‍ഡ്രൂ കുമോ ഈ അവസരത്തില്‍ ശ്രദ്ധ അര്‍ഹിക്കുന്നു.
ഒരാള്‍ ന്യൂ യോര്‍ക്ക് ഗവര്‍ണ്ണര്‍ അടുത്തത്, ന്യൂ യോര്‍ക്ക് സിറ്റി മേയര്‍. ഈ അടുത്ത ദിനങ്ങളില്‍ ഇവര്‍ രണ്ടുപേരും ദേശീയ, അന്തര്‌ദേശീയ ശ്രദ്ധ നേടിയിരിക്കുന്നു. ഗവര്‍ണ്ണര്‍ കൂമോ ലോകത്തിലെ എന്നുവേണമെങ്കില്‍ പറയാം, ഏറ്റവും എളുപ്പമായ  ഗര്ഭലച്ഛിദ്രം ഇവിടെ നടത്താം എന്ന നിയമം ഒപ്പുവയ്ച്ചിരിക്കുന്നു.

പുതിയ നിയമമനുസരിച്ചു കുട്ടിയുടെസാധാരണ ജനന സമയത്തും 'അമ്മ ആവശ്യപ്പെട്ടാല്‍ കുഞ്ഞിനെ  നശിപ്പിക്കാം. അമേരിക്കയില്‍ അബോര്‍ഷന്‍ 1973 മുതല്‍, ഇതൊരു സ്ത്രീയുടെ അവകാശം എന്ന പേരില്‍ നിയമപരമെന്ന് പരമോന്നത കോടതി വിധി എഴുതിയി. റോ വേര്‍സ്സ് വേഡ്.

പിന്‍കാലങ്ങളില്‍ അമ്മയുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിന് അബോര്‍ഷന്‍ എല്ലാ സ്‌റ്റേറ്റുകളിലും അനുവദനീയമായിരുന്നു.
പരമോന്നത കോടതി അന്ന് അബോര്‍ഷന്‍ നിയമപരം എന്ന് പ്രഘ്യാപിച്ചത്, ഒരു വ്യക്തിയുടെ (സ്ത്രീ) മനുഷ്യാവകാശമാണ് ഗര്‍ഭം മുന്നോട്ട് കൊണ്ടുപോകണമോ വേണ്ടായോ എന്നത്. അന്ന് സ്ത്രീ മാത്രം കരുതിയാല്‍ ഗര്‍ഭധാരണം നടക്കുമോ എന്ന ചോദ്യം ഉദിച്ചിരുന്നു എന്നാല്‍ കോടതി അതിനൊന്നും പ്രാധാന്യത കല്പിച്ചില്ല.

പിന്നീടത് US കോണ്‍ഗ്രസ്സും സ്‌റ്റേറ്റുകളും പലേ രീതികളില്‍ വ്യാഖ്യാനം നല്‍കി. ആദ്യകാലങ്ങളില്‍ ഗര്‍ഭധാരണത്തിനു ശേഷം ഏതാനും ആഴ്ചകള്‍. ഓരോ സംസ്ഥാനത്തിനും അബോര്‍ഷന്‍ എപ്പോള്‍ എങ്ങിനെ എന്നെല്ലാം തീരുമാനിക്കാം. ഓരോ സ്‌റ്റേറ്റിലും നിയമങ്ങള്‍ വ്യത്യസ്തം. ടെക്‌സാസ് പോലുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണം കൂടുതല്‍. കാലിഫോര്‍ണിയ ന്യൂ യോര്‍ക്ക് ഇവിടങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ല
എന്താണ് late term (താമസിച്ച സമയ) അബോര്‍ഷന്‍ എന്നതിന്‍റ്റെ വിശദീകരണവും നടപടിക്രമവും.

 അമേരിക്കന്‍ മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളില്‍ കണ്ടത് ഇവിടെഴുതുന്നു.  ഇത് വായിക്കുന്നത് പലര്‍ക്കും മനോവിഷമം ഉണ്ടായെന്നുവരും ക്ഷമിക്കുക.

“കുഞ് ഗര്‍ഭപാത്രത്തിന് പുറത്തു ജീവിക്കും എന്ന അവസ്ഥയിലാണെങ്കില്‍ ഡോക്ടര്‍ ഒരു വലിയ സിറിഞ് ഉപയോഗിച്ചു കുഞ്ഞിന്‍റ്റെ തലയിലേക്ക് ഒരു മരുന്നു കുത്തി വയ്ക്കുന്നു ('അമ്മ) സ്ത്രീ ഇതുമായി വീട്ടില്‍ പോകും. ഒന്നോ രണ്ടോ ദിവസത്തിനകം തിരികെ എത്തും ഡോക്ടര്‍ പരിശോധിക്കും കുഞ്ഞു മരിച്ചോ എന്ന്.  മരിച്ചെങ്കിലും മറ്റൊരു മരുന്നു നല്കും ജഡത്തെ പ്രസവിക്കുന്നതിനു. ആദ്യ അളവില്‍ കുട്ടി മരിക്കുന്നില്ലെങ്കില്‍  വീണ്ടും കുത്തിവയ്ക്കും. ഈ പ്രകൃയ പ്രസവ തിയതി വരെ അനുവദനീയം.

 ന്യൂ യോര്‍ക്കില്‍ മേയര്‍ ഡിബ്ലാസിയോയുടെ പ്രശ്‌നം ന്യൂ യോര്‍ക്ക് സിറ്റിയിലെ പണക്കാരാണ് . മേയറുടെ അഭിപ്രായത്തില്‍ പണം തെറ്റായ ആള്‍ക്കാരുടെ കയ്യ് വശം. ഇതില്‍നിന്നും ഉദ്ദേശിക്കുന്നത് എന്തെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.ക്ലിന്‍റ്റന്‍ കുടുംബം ഇവിടാണ് അവരുടെ ആസ്തി ഇപ്പോള്‍ 200 മില്യണ്‍ വരും. പണക്കാരെപ്പറ്റി പറയുമ്പോള്‍ പലരുടെയും മനസ്സില്‍ വരുന്നത് റിപ്പബ്ലിക്കന്‍സ്. എന്നാല്‍ ന്യൂ യോര്‍ക്ക് സിറ്റിയിലെ വമ്പന്മാര്‍ ഒട്ടനവധി ഡെമോക്രാറ്റ്‌സ് . ബ്ലൂംബെര്‍ഗ്. ഒരു ഉദാഹരണം. പിന്നെ തെറ്റായ കരങ്ങള്‍ മയക്കു മരുന്നു കച്ചവടക്കാര്‍ ആയിരിക്കും?

ന്യൂ യോര്‍ക്ക് സിറ്റിയില്‍ നിന്നുമുള്ള ഒരു കോണ്‍ഗ്രസ് പേഴ്‌സണ്‍ എ ഒ സി (അലക്‌സാന്‍ഡ്രയെ ഒക്കാസിയോ കോര്‍ട്ടസ്) പറയുന്നു പണക്കാര്‍ക്ക് 70 % ആദായ നികുതി ഏര്‍പ്പെടുത്തണമെന്ന്. പണമുള്ള തെറ്റായ വ്യക്തികള്‍ ആരെല്ലാം എന്നത് എങ്ങിനെ ആരു തീരുമാനിക്കും?

എന്തായാലും അമേരിക്കയില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ തീവ്ര വിഭാഗം കൂടുതല്‍ ശക്തി നേടിവരുന്നു. ഗോവര്‍ണര്‍ ആന്‍ഡ്രൂ കുമോ അബോര്‍ഷന്‍ ബില്‍ ഒപ്പുവയ്ച്ചപ്പോള്‍ എഴുന്നേറ്റു നിന്നുള്ള കരഘോഷം ലഭിച്ചു. ഇന്നിവിടെ ഒരു ജനിക്കാനൊരുങ്ങുന്ന കുഞ്ഞിനേക്കാള്‍ വില മനുഷ്യന്‍റ്റെ നിറങ്ങള്‍ക്കും, സങ്കുചിത അവകാശങ്ങള്‍ക്കും എല്ലാമാണ്.
Join WhatsApp News
ഫ്രാങ്കോ 2019-01-28 08:50:01
കത്തോലിക്കാ പുരോഹിതർ ഗർഭഛിദ്രത്തെ എതിർക്കുന്നതെന്തിനാണ് . ഒന്നും അല്ലെങ്കിൽ അവരുടെ കുട്ടികൾ വന്നു ശല്യം ഉണ്ടാക്കില്ലല്ലോ ?

സ്ത്രീശബ്ദം 2019-01-28 08:05:55
സ്ത്രീകൾ കഷ്ടപ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കണ്ടല്ലോ .  അനർഹമായ ഗർഭം മുന്നോട്ട് കൊണ്ടുപോകണോ വേണ്ടായോ എന്നത് സ്ത്രീയുടെ മാത്രം അവകാശമാണ് സ്ത്രീശശബ്ദത്തെ ഒതുക്കാൻ നോക്കണ്ട
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക