Image

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 28 January, 2019
ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്:  ഭാരതത്തിന്റെ എഴുപതാത് ഒമ്പതാമത് റിപ്പബ്‌ളിക് ദിനം  ഫ്രാങ്ക്ഫര്‍ട്ട്  ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കര്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രസിഡന്റെിന്റെ റിപ്പബ്‌ളിക് ദിന സന്ദേശം വായിച്ചു. ഈ വര്‍ഷവും കോണ്‍സുലേറ്റിന്റെ മുമ്പിലെ ഗാര്‍ഡനില്‍ വച്ചാണ് ദേശീയ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഇന്‍ഡ്യന്‍ മ്യൂസിക് അക്കാഡമിയുടെ ശിക്ഷണത്തിലുള്ളവര്‍ ദേശഭക്തി ഗാനാലാനം എന്നിവ നടത്തി. അതിന് ശേഷം കോണ്‍സുലേറ്റ് ഹാളില്‍ വച്ച് മധുരപലഹാരങ്ങള്‍, ലഘു ഭക്ഷണം എന്നിവ റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തു.  കോണ്‍സുല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കറും, മറ്റ് കോണ്‍സുല്‍മാരും ഈ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പങ്കെടുത്തവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

വൈകുന്നേരം ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വച്ച് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് കോണ്‍സുലേറ്റ് അത്താഴവിരുന്ന് നടത്തി. ജര്‍മന്‍ ഗവര്‍മെന്റിനെ പ്രതിനിധീകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റൈനര്‍ ബോംബാ, ഫ്രാങ്ക്ഫര്‍ട്ടിലുള്ള മറ്റ് രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലെ നയതന്ത്ര പ്രതിനിധികള്‍, ഫ്രാങ്ക്ഫര്‍ട്ടിലും സമീപപ്രദേശങ്ങളിലുമുള്ള സിറ്റി മേയറ•ാര്‍, വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍, എയര്‍ ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ്റ് ഓഫീസ് എന്നിവയിലെ സ്റ്റാഫ് അംഗങ്ങള്‍, പ്രമുഘ വ്യവസായികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ  റിപ്പബ്‌ളിക് ദിന അത്താഴ വിരുന്നില്‍ പങ്കെടുത്തു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപ്പബ്‌ളിക് ദിനം ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപ്പബ്‌ളിക് ദിനം ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക