Image

എന്റെ പൈസ ഞാന്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുംവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

Published on 28 January, 2019
എന്റെ പൈസ ഞാന്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുംവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

ശബരിമല കര്‍മ്മ സമിതി മുന്നോട്ടു വച്ച ശതം സമര്‍പ്പയാമിയ്ക്ക് ഒരു ലക്ഷം രൂപ കൂടി നല്‍കി നടന്‍ സന്തോഷ് പണ്ഡിറ്റ്.51000 കൊടുത്തതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണിതെന്ന് നടന്‍ ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞു.

അഞ്ചു ലക്ഷം കൊടുക്കണമെന്നുള്ളപ്പോഴാണ് 51000 കൊടുത്തത്,കാശുണ്ടായിരുന്നില്ല,പക്ഷെ വിമര്‍ശകര്‍ക്കായി ഇപ്പൊ 1 ലക്ഷം കൂടി കൊടുക്കുന്നു.ചിലര്‍ ചോദിക്കുന്നത് ഹര്‍ത്താല്‍ നടത്തിയവര്‍ക്കാണല്ലൊ നിങ്ങള്‍ പൈസ കൊടുക്കുന്നതെന്നാണ്,ഈ ചോദിക്കുന്നവര്‍ ആരാ..48 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തി,മുന്‍പ് ഹര്‍ത്താലില്‍ കട കുത്തി തുറന്ന് സാധനങ്ങള്‍ അടിച്ചു മാറ്റിയവരാണ് .പിന്നെ ഞാന്‍ ഇത് ഫെയ്സ് ബുക്കില്‍ ഇടുന്നത് ചില കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണ്.കാരണം കൂടുതല്‍ ജനപിന്തുണ വേണ്ട കാര്യങ്ങള്‍ ആയതുകൊണ്ടാണ് അത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വിമര്‍ശിക്കുന്നവര്‍ക്ക് ആരെയും വിലയിരുത്താന്‍ അറിയില്ലെന്ന് മനസ്സില്ലായി.പ്രളയ കാലത്ത് കേരളത്തിലും,ചെന്നൈയിലും ഞാന്‍ എന്നാലാവും വിധത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.ഞാന്‍ മുന്‍പും ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്.നിങ്ങള്‍ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ ഇനി ആര്‍ക്കും പൈസ കൊടുക്കില്ലെന്ന് കരുതിയെങ്കില്‍ തെറ്റി.എന്റെ പൈസ ഞാന്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും.

ക്ഷേത്രത്തില്‍ കയറിയതുകൊണ്ട് വനിതാ നവോത്ഥാനം ഉണ്ടാകുമോ.ആദ്യം നിയമസഭയിലും മറ്റും 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തണം.എന്നിട്ട് പോരെ നവോത്ഥാനം.ഗുജറാത്തിലും,തമിഴ്നാട്ടിലും സ്ത്രീകളെ മുഖ്യമന്ത്രിയാക്കിയില്ലെ,അത് എന്തുകൊണ്ട് കേരളത്തില്‍ വരുന്നില്ല.സ്ത്രീ സുരക്ഷയ്ക്ക് ആദ്യം പ്രാധാന്യം കൊടുക്കണം.അതാണ് വനിതാ നവോത്ഥാനം.മണ്ണില്‍ ഇറങ്ങി നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.നവോത്ഥാനം വീട്ടില്‍ നിന്ന് തുടങ്ങണം.കേരളത്തിന്റെ ശാപം ഇവിടുത്തെ സാംസ്ക്കാരിക നായകരാണ്.അവരും മാറണം.സന്തോഷ് പണ്ഡിറ്റ് ലൈവില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക