Image

സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ക്വിക് ഓഫ് ഷിക്കാഗോയില്‍

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 28 January, 2019
സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ക്വിക് ഓഫ് ഷിക്കാഗോയില്‍
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഡിസംബര്‍ 9 നു രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടന്നു.

ഇടവകയിലെ പത്തു കുടുംബങ്ങള്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ഇടവകവികാരി ഫാ. ഹാം ജോസഫ് , കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡീക്കന്‍. ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ രെജിസ്‌ട്രേഷന്‍ സ്വീകരിക്കുകയും രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെ അനുമോദിക്കുകയും ചെയ്തു.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നും ആയിരത്തില്‍പരം കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഈ സംഗമം മലങ്കര മെത്രാപ്പൊലീത്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഫാ.ഡാനിയല്‍ ജോര്‍ജ്, ഡീക്കന്‍. ജോര്‍ജ് പൂവത്തൂര്‍, ഫാ. ഹാം ജോസഫ്, കോശി ജോര്‍ജ് തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളിലായി കോണ്‍ഫറന്‍സിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക