Image

സഹിഷ്ണുതാ വര്‍ഷാചരണം : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

Published on 29 January, 2019
സഹിഷ്ണുതാ വര്‍ഷാചരണം : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി
അബുദാബി : യു. എ. ഇ.സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി അബുദാബി ആര്‍ട്ട് ഹബ്ബില്‍ സംഘടിപ്പിച്ച  വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. വൈവിധ്യങ്ങളായ സൂര്യകാന്തിപ്പൂക്കളുടെ ചിത്ര ങ്ങളാണ് അബു ദാബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളിലെ ആര്‍ട്ട് ഹബ്ബി ലെ ഗാലറി യിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയത്. പ്രതീക്ഷ യുടെയും സാമാധാനത്തിന്റെയും പ്രതീകമാണ് സൂര്യകാന്തി എന്നും സഹി ഷ്ണുതാ വര്‍ഷത്തില്‍  യു. എ. ഇ. ക്ക് ഇവ സമര്‍പ്പിക്കുന്നു എന്നും കുട്ടികള്‍ പറഞ്ഞു. അബു ദാബി യിലെ ഇരുപത്തി അഞ്ചോളം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍  പരിപാടിയില്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥി കളെ ആര്‍ട്ട് ഹബ്ബ് മേധാവി അഹമ്മദ് അല്‍ യാഫെയ് അഭിനന്ദിച്ചു. സഹിഷ്ണുതാ വര്‍ഷത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചിത്രം ആര്‍ട്ട് ഹബ്ബിലൂടെ കലാ പ്രേമികള്‍ക്കും പൊതു ജനങ്ങള്‍ക്കും കാണാന്‍ കഴിയും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  
  
വിദ്യാര്‍ഥികള്‍ വരച്ച ചിത്രം ആര്‍ട്ട് ഹബ്ബ് മേധാവി അഹമ്മദ് അല്‍ യാഫെയ് നോക്കിക്കാണുന്നു.

സഹിഷ്ണുതാ വര്‍ഷാചരണം : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക