Image

പിണറായി സര്‍ക്കാരിന്റെ 1000 ദിനാഘോഷ പ്രചരണത്തിന് ഒമ്ബതരക്കോടി; വിവാദം

Published on 29 January, 2019
പിണറായി സര്‍ക്കാരിന്റെ 1000 ദിനാഘോഷ പ്രചരണത്തിന് ഒമ്ബതരക്കോടി; വിവാദം

പിണറായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്‍റെ പ്രചരണത്തിനായി ഒമ്ബതര കോടി ചെലവഴിക്കാന്‍ ഉത്തരവ്. ജില്ലകളില്‍ സ്വകാര്യ ഏജന്‍സികള്‍ വഴി പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതടക്കം വിപുലമായി ആഘോഷങ്ങളാണുള്ളത്. പ്രളയാനന്തര പ്രവര്‍ത്തങ്ങള്‍ക്ക് പണമില്ലെന്ന് പറയുമ്ബോഴാണ് പൊടിപൊടിച്ചുള്ള ആഘോഷം.

ആയിരം ദിനം ഒരാഴ്ച നീളുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. 20ന് കോഴിക്കോട് ഉദ്ഘാടനവും 27ന് തിരുവനന്തപുരത്ത് സമാപനവും. എല്ലാ ജില്ലാകളിലും പ്രചാരണപരിപാടികളുടെ ചുമനതല മന്ത്രിമാര്‍ക്കാണ്. ജില്ലകള്‍ തോറും സര്‍ക്കാറിന്‍റെ നേട്ടങ്ങളെ കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ക്ക് ആകെ നാലുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

50 സ്ഥലങ്ങളില്‍ പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി. മാധ്യമ കോണ്‍ക്ലേവ്, സെമിനാറുകള്‍, പുതിയ ആയിരം പദ്ധതികളുടെ ഉദ്ഘാടനം എല്ലാം കൂടി ചേര്‍ത്ത് ആകെ ഒന്‍പതര കോടിയാണ് പരിപാടികളുടെ ചെലവിനായി മാറ്റി വച്ചിരിക്കുന്നത്. കേന്ദ്രം തടസ്സം നില്‍ക്കുന്ന പദ്ധതികളെ കുറിച്ച്‌ പ്രത്യേക സെമിനാറുകളും സംഘടിപ്പിക്കും. പൊതുഭരണവകുപ്പാണ് പണം അനുവദിച്ച്‌ ഉത്തരവിറക്കിയത്. പിആര്‍ഡിക്കാണ് പ്രചരണ ചുമതല. തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലാണ സര്‍ക്കാര്‍ ചെലവിലെ വിപുലമായ ആഘോഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക