Image

മരുന്നു വാങ്ങാന്‍ പൈസ ചോദിച്ച അമ്മൂമ്മയ്ക്ക് താരം നല്‍കിയത്

Published on 29 January, 2019
മരുന്നു വാങ്ങാന്‍ പൈസ ചോദിച്ച അമ്മൂമ്മയ്ക്ക് താരം നല്‍കിയത്

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. താരത്തിന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. താരജാഡകളില്ലാത്തെ ജനങ്ങളോട് പെരുമാറുന്നത് കൊണ്ടാണ് സേതുപതി എല്ലാവരുടെയും ഇഷ്ടതാരമായി മാറിയിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വെച്ച്‌ ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും താരം നിന്നുകൊടുക്കാറുണ്ട്.


അടുത്തിടെ പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തില്‍ എത്തിയപ്പോഴും ഇതിന് മാറ്റമുണ്ടായിരുന്നില്ല. തന്റെ ആരാധകരെ നിരാശരാക്കി മടക്കി അയക്കാന്‍ നടന്‍ തയ്യാറായിരുന്നില്ല. എല്ലാവര്‍ക്കൊപ്പവും ചിത്രങ്ങളെടുത്തും വിശേഷങ്ങള്‍ തിരക്കിയും നടന്‍ വീണ്ടും ജനപ്രിയനായി മാറി. ആലപ്പുഴയിലെ ഷൂട്ടിംഗിനിടെ മരുന്നു വാങ്ങാന്‍ പൈസ ചോദിച്ച അമ്മൂമ്മയ്ക്ക് സേതുപതി നല്‍കിയത് വൈറലായി മാറിയിരുന്നു.



പുതിയ തമിഴ് ചിത്രം മാമനിതന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു മക്കള്‍സെല്‍വന്‍ കേരളത്തിലെത്തിയിരുന്നത്. സിനിമയിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കാനായി ആലപ്പുഴയിലായിരുന്നു സേതുപതിയും സംഘവും എത്തിയത്. ആലപ്പുഴയില്‍ എത്തിയ നടന് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയിരുന്നത്. മക്കള്‍ സെല്‍വന്‍ കീ ജയ് എന്ന് ആര്‍പ്പുവിളിച്ചുകൊണ്ടുളള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക