Image

കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 29 January, 2019
കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം
ബാള്‍ട്ടിമോര്‍: കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളായി ബാള്‍ട്ടിമോര്‍ മലയാളികളുടെ കുടുംബ കൂട്ടായ്മയായ കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം. പിന്നിട്ട വിഥികളിലെ ഉള്‍ക്കാഴ്ചകള്‍ ഉല്‍ക്കൊണ്ടും, പുതുപുത്തന്‍ പന്ഥാവുകള്‍ തേടിയുമുള്ള ഒരു സാംസ്കാരിക തീര്‍ത്ഥാടനം.

വൈവിധ്യമാര്‍ന്ന സാമൂഹിക, സാംസ്കാരിക തലങ്ങളില്‍ വേറിട്ട ശോഭ പുലര്‍ത്തുകയും, തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ടിസന്‍ തോമസാണ് പുതിയ പ്രസിഡന്റ്. അര്‍പ്പണ മനോഭാവവും കര്‍മ്മകുശലതയും കൈമുതലായുള്ള ടിസന്‍ തോമസിനു വര്‍ഷങ്ങളേറെയുള്ള പ്രവര്‍ത്തന പരിചയമാണ് ശക്തമായ കൈമുതല്‍. സ്‌നേഹ- സേവന സമ്പന്നതയുടെ ഈ കൈത്തിരിനാളം കെടാതെ തലമുറ തലമുറ കൈമാറി സൂക്ഷിക്കുമെന്ന് അദ്ദേഹം വ്രതമെടുക്കുന്നു.

കര്‍ത്തവ്യബോധത്തെ ഏറെ കാംക്ഷിക്കുന്ന ബെന്നി തോമസാണ് വൈസ് പ്രസിഡന്റ്. സേവനസന്നദ്ധതയുടെ പര്യായമായ സുരാജ് മാമ്മനാണ് പുതിയ സെക്രട്ടറി. സഹായ ഹസ്തവുമായി ജിത്ത് പൊന്നമ്പലത്താണ് പുതിയ ജോയിന്റ് സെക്രട്ടറി. സുതാര്യമായ സാമ്പത്തിക ഭദ്രത ഉറപ്പുനല്‍കി ട്രഷറായി ജോമി ജോര്‍ജും, ഒപ്പം സഹവര്‍ത്തിയായി ജില്ലറ്റ് കൂരനും സ്ഥാനമേറ്റു.

ഇതോടൊപ്പം 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, മൂന്നംഗ ഉപദേശകസമിതിയും, കൂടാതെ എഴുപത്തിരണ്ടംഗ കമ്മിറ്റിയും ജനുവരി അഞ്ചാം തീയതി നടന്ന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2020-ലെ പ്രസിഡന്റായി മാത്യൂ വര്‍ഗീസിനേയും (ബിജു) തെരഞ്ഞെടുത്തു.

2018-ലെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് ജോണ്‍സണ്‍ കടാംകുളത്തിലിന്റെ നേതൃത്വത്തില്‍ ഏകദേശം 20 ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പേമാരിയിലും, മഹാപ്രളയത്തിലും വീടും, സ്ഥലങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയുണ്ടായി. കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഏവരും ശ്ശാഘിച്ചു.

നിരന്തരമായി നടത്തിവരുന്ന ഓണം, കുടുംബകൂട്ടായ്മ, ക്രിസ്തുമസ്/ന്യൂഇയര്‍, രക്തദാനം, സാമൂഹിക അവബോധ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പ്, സ്‌പോര്‍ട്‌സ് എന്നിവയ്ക്കുപുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും, അമേരിക്കയിലും തുടരുമെന്നും ടിസന്റെ നേതൃത്വം പ്രതിജ്ഞയെടുക്കുന്നു.
കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വംകൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വംകൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക