Image

കൂട്ടായ്മയുടെ മധുരോത്സവം സംഘടിപ്പിച്ഛ് ലീഗ് സിറ്റി മലയാളികള്‍

ജീമോന്‍ റാന്നി Published on 29 January, 2019
കൂട്ടായ്മയുടെ മധുരോത്സവം സംഘടിപ്പിച്ഛ് ലീഗ് സിറ്റി മലയാളികള്‍
ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി 2019 ജനുവരി 5ന് വാള്‍ട്ടര്‍ ഹാള്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെട്ട ന്യൂ ഇയര്‍ ആഘോഷം പരസ്പര കൂട്ടായ്മയുടെ ഒരു വലിയ വേദിയായി മാറി.

മുന്‍ വര്‍ഷങ്ങളിലെന്നപോലെ അമേരിക്കന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം കൗതുകമുണര്‍ത്തിക്കൊണ്ടു ലീഗ് സിറ്റി മലയാളികള്‍ നിര്‍മിച്ച കൂറ്റന്‍ നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, ക്രിസ്തുമസ് ട്രീകള്‍, നൂറുകണക്കിന് ചെറു നക്ഷത്രങ്ങള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയെല്ലാം അതിശയോക്തി നിറഞ്ഞതായിരുന്നു.

ഒരു വലിയ പറ്റം കലാകാരന്മാരുടെ മികവുറ്റ പരിപാടികള്‍ കാണികളെ ആവേശഭരിതരാക്കി. കൂടാതെ രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങള്‍ എല്ലാവരും വേണ്ടുവോളം ആസ്വദിച്ചു.

കോഡിനേറ്റര്‍മാരായ സോജന്‍ ജോര്‍ജ്, ഡോ.രാജ്കുമാര്‍ മേനോന്‍, ഡോ.നജീബ് കുഴിയില്‍, മാത്യു പോള്‍, വിനേഷ് വിശ്വനാഥന്‍, സോജന്‍ പോള്‍, ബിനു പാപ്പച്ചന്‍, ഷിബു ജോസഫ്, ടെല്‍സണ്‍ പഴമ്പിള്ളി, രാജേഷ് പിള്ള, ബിജോ സെബാസ്റ്റ്യന്‍, ഡോ. ജേക്കബ് തെരുവത്ത്, ജിജി ചന്ദ്രന്‍, ബിജി കൊടകേരില്‍, ജോമോന്‍ ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

പരസ്പര ബന്ധങ്ങളുടെയും, കുടുമ്പ കൂട്ടായ്!മയുടെയും ആഴം കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ ലീഗിസിറ്റിയിലുള്ള എല്ലാ മലയാളികളുംഒത്തൊരുമയോടുകൂടി ഒരു കുടംബം എന്ന പോലെ നടത്തിയ ഈ പരിപാടി വിന്റര്‍ ബെല്‌സ് 2019 മറ്റുള്ളവര്‍ക്കും ഒരു മാതൃകയാകട്ടെ.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി
കൂട്ടായ്മയുടെ മധുരോത്സവം സംഘടിപ്പിച്ഛ് ലീഗ് സിറ്റി മലയാളികള്‍
കൂട്ടായ്മയുടെ മധുരോത്സവം സംഘടിപ്പിച്ഛ് ലീഗ് സിറ്റി മലയാളികള്‍
കൂട്ടായ്മയുടെ മധുരോത്സവം സംഘടിപ്പിച്ഛ് ലീഗ് സിറ്റി മലയാളികള്‍
കൂട്ടായ്മയുടെ മധുരോത്സവം സംഘടിപ്പിച്ഛ് ലീഗ് സിറ്റി മലയാളികള്‍
കൂട്ടായ്മയുടെ മധുരോത്സവം സംഘടിപ്പിച്ഛ് ലീഗ് സിറ്റി മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക