Image

ഫൊക്കാനാ കണ്‍വന്‍ഷന്‍: ഭിന്നശേഷിയുള്ള കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ്

അനില്‍ പെണ്ണുക്കര Published on 29 January, 2019
ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ്
ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ വേദിയെ അക്ഷരാത്ഥത്തില്‍ ധന്യമാക്കിയത് ഈ കുരുന്നുകളാണ്. തിരുവല്ല വികാസ് സ്‌കൂളിന്റെ പൊന്നോമനകള്‍. വൈകല്യങ്ങളെ മറികടന്ന് ഭിന്നശേഷിയുള്ള കുട്ടികളുടെ മിന്നുന്ന നൃത്ത പ്രകടനമാണ് ഫൊക്കാന കണ്‍വന്‍ഷന്‍ ആദ്യ ദിവസത്തെ ഹൈലൈറ്റ്. കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ തുടക്കം ഈ കുട്ടികളുടെ നൃത്തത്തോടെ ആയിരുന്നു. തിങ്ങി നിറഞ്ഞു നിന്ന മസ്‌ക്കറ് ഹോട്ടലിലെ സദസ് ഹര്‍ഷാരവത്തോടെയാണ് ഈ കുഞ്ഞുങ്ങളെ വരവേറ്റത്. ഫൊക്കാന നേതൃത്വമാകട്ടെ കുട്ടികള്‍ക്ക് കൈനിറയെ സമ്മാനവും നല്‍കിയാണ് യാത്രയാക്കിയത്. 

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന തിരുവല്ല വൈഎംസിഎ വികാസ് സ്‌കൂളിലെ കുട്ടികളുടെ പ്രോഗ്രാം ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ പ്രോഗ്രാമില്‍ ഉണ്ടായിരുന്നതല്ല. വികാസ് സ്‌കൂള്‍ ചുമതല വഹിക്കുന്ന വൈ എം സി സെക്രട്ടറി ജോയി ജോണ്‍ അമേരിക്കന്‍ മലയാളികള്‍ക്ക് അകമഴിഞ്ഞ നന്ദിയുമായാണെത്തിയത്. അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മുന്‍കൈ എടുത്താണ് തിരുവല്ല വൈ എം.സി. എ. വികാസ് സ്‌കൂളിന് ഒരു ബില്‍ഡിംഗ് നിര്‍മ്മിച്ചു നല്‍കിയത്. തിരുമേനി അമേരിക്കയിലും ഈ സ്‌കൂളിന് സഹായം അഭ്യര്‍ത്ഥിച്ച് വരികയും, ഫൊക്കാനയും അമേരിക്കന്‍ മലയാളികളും മനമറിഞ്ഞ് സഹായിച്ചതുകൊണ്ടും കൂടിയാണ് സ്വന്തമായി ഒരു സ്‌കൂള്‍ കെട്ടിടം ഈ കുട്ടികള്‍ക്ക് ഉണ്ടാകുന്നത്. തങ്ങള്‍ക്കിരുന്ന് പഠിക്കുവാനും, കളിക്കുവാനും, ആടുവാനും, പാടാനും, നൃത്തം ചെയ്യുവാനുമെല്ലാം  ഒരിടം ഉണ്ടാക്കിത്തന്ന നല്ല മനസുകള്‍ക്ക് മുന്‍പില്‍ ഒരു നൃത്തം അവതരിപ്പിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു ഈ പ്രോഗ്രാമിന് പിന്നിലെന്ന്  ജോയ് ജോണ്‍ പറഞ്ഞു. തന്റെ കുട്ടികള്‍ക്കായി ഫൊക്കാന ഒരു വേദിയൊരുക്കിയതില്‍ ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി. ജേക്കബ് തുടങ്ങിയവര്‍ക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.  ഭിന്നശേഷിയുള്ള കുട്ടികളെയും അനാഥരെയും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിന് തിരുവല്ല വൈഎംസിഎ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പറഞ്ഞു. നല്ല പ്രതിബദ്ധതയുള്ള കൂട്ടായ്മകള്‍ക്ക് മാത്രമാണ് ഇത്തരം ദൌത്യം ഏറ്റെടുക്കാനാകുന്നതെന്ന് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് പറഞ്ഞു.

ഭിന്നശേഷിയുള്ള കുട്ടികള്‍ പലരുണ്ട് നമുക്കിടയില്‍. സാധാരണക്കാരില്‍നിന്നും ശാരീരികമായും സ്ത മാനസികമായും ഭിന്നമായ കഴിവുകളുള്ള കുട്ടികളാണവര്‍. ജന്മനാ ഭിന്നശേഷിയുള്ളവരായി ജനിക്കുന്നവരും സവിശേഷശ്രദ്ധ ആവശ്യമുള്ള കുട്ടികളാണിവര്‍. സ്വന്തം ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റുള്ളവരുടെ സഹായം കൂടിയേതീരൂ ഇവര്‍ക്ക്. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ ഇവരുടെ പരിചരണവും സംരക്ഷണവും മുഴുവനായും മാതാപിതാക്കളില്‍ അടിച്ചേല്‍പ്പിച്ച് മാറിനില്‍ക്കുന്ന സമൂഹമാണു നമ്മുടേത്. അത്തരം ജീവിതാവസ്ഥകളെ മാറ്റിയെടുക്കുന്നതിനു വേണ്ടിയാണ് വികാസ് സ്‌കൂള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.തുടര്‍ന്നും അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണങ്ങള്‍ വികാസ് സ്‌കൂള്‍ പ്രതീക്ഷിക്കുന്നു.തിരുവല്ലയിലെത്തുന്ന  ഏതൊരാള്‍ക്കും തിരുവല്ല വൈ.എം. സി. എ യിലേക്ക് കടന്നു ചെല്ലാം. അവര്‍ നിങ്ങളെ വികാസ് സ്‌കൂളിലേക്ക് കൊണ്ടു പോകും. ഈ നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാം, ആടാം പാടാം. അവരെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താം. സ്വന്തം മക്കളെപ്പോലെ.
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ ഇന്നലത്തെ ഹൈലൈറ്റ് ഈ കുഞ്ഞുങ്ങള്‍ത്തന്നെയായിരുന്നു. ദൈവത്തിന്റെ മനസുള്ള കുഞ്ഞുങ്ങള്‍.

ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ് ഫൊക്കാനാ  കണ്‍വന്‍ഷന്‍:  ഭിന്നശേഷിയുള്ള  കുട്ടികളുടെ മിന്നുന്ന പ്രകടനം; കുട്ടികള്‍ക്ക് ആദരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക