Image

ശബരിമല പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനം കുറ്റകരം; ദുരുദ്ദേശത്തോടെ ഇടതുപക്ഷത്തെ സഹായിക്കാന്‍ ശ്രീധരന്‍ പിള്ള

Published on 30 January, 2019
ശബരിമല പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനം കുറ്റകരം; ദുരുദ്ദേശത്തോടെ ഇടതുപക്ഷത്തെ സഹായിക്കാന്‍ ശ്രീധരന്‍ പിള്ള

രാജ്യത്ത് പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും ജനമനസ്സുകളെ മഥിച്ചുകൊണ്ടിരിക്കുന്ന കാലിക പ്രശ്‌നമാണ് ശബരിമല യുവതി പ്രവേശനത്തോട് ബന്ധപ്പെട്ട ആചാരലംഘനം. ഇന്നലെ കേരളം സന്ദര്‍ശിച്ച ഏ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി സൂര്യനു താഴെ എല്ലാ വിഷയങ്ങളെക്കുറിച്ചും തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രതികരിച്ചപ്പോള്‍ ശബരിമല പ്രശ്‌നത്തില്‍ പാലിച്ച മൗനം കുറ്റകരവും അര്‍ത്ഥഗര്‍ഭവും സി.പി.എം നിലപാടിന് അനുകൂലമായി അവരുമായുള്ള ധാരണ പ്രകാരവുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നതില്‍ ഏ.ഐ.സി.സി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നാണ് ന്യായമായും കരുതേണ്ടത്. പാതിവഴിയില്‍ കോണ്‍ഗ്രസ്സ് ശബരിമല സമരമുപേക്ഷിച്ച്‌ വിശ്വാസികളെ കബളിപ്പിച്ച ചരിത്രം ആര്‍ക്കും മറക്കാനാവില്ല. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റേയും ശബരിമല പ്രശ്‌നത്തിലെ വഞ്ചനാപരമായ നിലപാടിനെ ബി.ജെ.പി അപലപിക്കുന്നതായും പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക