Image

എസ്.എം.സി.സി പൊതുയോഗവും റാഫിള്‍ നറുക്കെടുപ്പും സെന്റ് തോമസ് സാന്റാ അന്ന ഫൊറോന പള്ളിയില്‍ നടത്തപ്പെടുന്നു

Published on 30 January, 2019
എസ്.എം.സി.സി പൊതുയോഗവും റാഫിള്‍ നറുക്കെടുപ്പും സെന്റ് തോമസ് സാന്റാ അന്ന ഫൊറോന പള്ളിയില്‍ നടത്തപ്പെടുന്നു
സാന്റാഅന്ന: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക പൊതുയോഗവും ഫണ്ട് റൈസിംഗ് റാഫിള്‍ നറുക്കെടുപ്പും സെന്റ് തോമസ് സാന്റാഅന്ന ഫൊറോന പള്ളിയില്‍ വച്ചു ഫെബ്രുവരി രണ്ടാം തീയതി രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സും, ലോക്കല്‍ ചാപ്റ്റര്‍ അംഗങ്ങളും പങ്കെടുക്കുന്ന പൊതു ചടങ്ങില്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി അധ്യക്ഷത വഹിക്കും. ഫൊറോനാ വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന സെമിനാറുകള്‍ നോര്‍ത്ത് അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലും പുരോഗതിയിലും അത്മായ സംഘടനകളുടെ പങ്കും പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് ഫാ. മാത്യു മുഞ്ഞനാട്ടും, എസ്.എം.സി.സിയുടെ ചരിത്രം എന്ന വിഷയത്തെക്കുറിച്ച് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയും ക്ലാസ് എടുക്കും. അതിനു ശേഷം നടക്കുന്ന ചര്‍ച്ചകളുടെ മോഡറേറ്ററായി വൈസ് പ്രസിഡന്റ് ജയിംസ് കുരീക്കാട്ടില്‍ പ്രവര്‍ത്തിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം എസ്.എം.സി.സി രൂപതാ ഡയറക്ടര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ നിര്‍വഹിക്കും. സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ജോ. സെക്രട്ടറി ജോര്‍ജ് വി. ജോര്‍ജ് ഭാവി പരിപാടികളും അവതരിപ്പിക്കും. ഫണ്ട് റൈസിംഗ് റാഫിള്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും, ഫാ. മാത്യു മുഞ്ഞനാട്ടും ചേര്‍ന്ന് നടത്തും. ഒന്നാം സമ്മാനമായ 2500 ഡോളര്‍ വിലമതിക്കുന്ന ഹോളിലാന്റ്ടൂര്‍ പാക്കേജ് അമേരിക്കയിലെ പ്രശസ്തമായ ഹോളിലാന്റ് ടൂര്‍ ഏജന്‍സിയായ ഫെയ്ത്ത് ഹോളിഡേയ്‌സ് ആണ് സ്‌പോണ്‍സര്‍ ചെയ്തിക്കുന്നത്.

ജനറല്‍ കൗണ്‍സിലിന്റെ വിജയത്തിനായി സാന്റാഅന്ന ചാപ്റ്റര്‍ പ്രസിഡന്റും നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ മാത്യു ചാക്കോ, സെക്രട്ടറി ബിജു ജോര്‍ജ്, ട്രഷറര്‍ ജോഷ് സേവ്യര്‍, വൈസ് പ്രസിഡന്‍ര് ബെറ്റ്‌സി ജോണ്‍, ജോ. സെക്രട്ടറി മിനി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള ചാപ്റ്റര്‍ ഭാരവാഹികള്‍ പ്രവര്‍ത്തിക്കുന്നു.
എസ്.എം.സി.സി പൊതുയോഗവും റാഫിള്‍ നറുക്കെടുപ്പും സെന്റ് തോമസ് സാന്റാ അന്ന ഫൊറോന പള്ളിയില്‍ നടത്തപ്പെടുന്നു
എസ്.എം.സി.സി പൊതുയോഗവും റാഫിള്‍ നറുക്കെടുപ്പും സെന്റ് തോമസ് സാന്റാ അന്ന ഫൊറോന പള്ളിയില്‍ നടത്തപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക