Image

പാലാ കെ.എം. മാത്യു കര്‍മ്മരംഗങ്ങളിലുള്ള ജനങ്ങള്‍ക്ക് വഴികാട്ടി: ജോര്‍ജ് ഏബ്രഹാം

Published on 30 January, 2019
പാലാ കെ.എം. മാത്യു കര്‍മ്മരംഗങ്ങളിലുള്ള ജനങ്ങള്‍ക്ക് വഴികാട്ടി: ജോര്‍ജ് ഏബ്രഹാം
ഒരു കാലഘട്ടത്തിലെ യുവജനതയെ വിവിധ മണ്ഡലങ്ങളില്‍ നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പാലാ കെ.എം. മാത്യു വഹിച്ച പങ്ക് അതി പ്രധാനമായിരുന്നു എന്ന് പാലാ കെ.എം. മാത്യു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു. 2019 ജനുവരി 11-ന് കോട്ടയം ഡി.സി ഓഡിറ്റോറിയത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യ കൃതിക്കുള്ള അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണ സമ്മേളനത്തിലും അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നത്തെ യുവതലമുറയ്ക്ക് നല്ല ദിശാബോധവും സാമൂഹിക പ്രതിബദ്ധതയും നല്‍കുകയും നേതൃപാടവം വളര്‍ത്തിയെടുക്കുകയും ചെയ്ത ആളാണ് പാലാ കെ.എം. മാത്യു എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സുപ്രീം കോടതി ജഡ്ജി കെ.ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ തലങ്ങളില്‍ നേതാക്കളെ സൃഷ്ടിക്കുന്ന ഒരു സൃഷ്ടാവായിരുന്നു പാലാ കെ.എം.മാത്യു എന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. സുരേഷ് കുറുപ്പ് എം.എല്‍.എ, മുന്‍ ജനയുഗം പത്രാധിപന്‍ അഡ്വ. വി.ബി. ബിനു, ഇബ്രഹിം ഖാന്‍, തുഷാര ജയിംസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. ഈവര്‍ഷത്തെ അവാര്‍ഡ് ജേതാവ് തേക്കിന്‍കാട് ജോസഫ് മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ മൂലേക്കാട്ട് സ്വാഗതവും, ട്രഷറര്‍ റോയി മാമ്മന്‍ കൃതജ്ഞതയും പറഞ്ഞു.
പാലാ കെ.എം. മാത്യു കര്‍മ്മരംഗങ്ങളിലുള്ള ജനങ്ങള്‍ക്ക് വഴികാട്ടി: ജോര്‍ജ് ഏബ്രഹാം
പാലാ കെ.എം. മാത്യു കര്‍മ്മരംഗങ്ങളിലുള്ള ജനങ്ങള്‍ക്ക് വഴികാട്ടി: ജോര്‍ജ് ഏബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക