Image

കോശി തരകന്‍ ബോസ്റ്റണില്‍ നിര്യാതനായി

നിബു വെള്ളവന്താനം Published on 30 January, 2019
കോശി തരകന്‍ ബോസ്റ്റണില്‍ നിര്യാതനായി
ബോസ്റ്റണ്‍: കൊല്ലം തേവലക്കര മുളമൂട്ടില്‍ കോശി തരകന്‍ (83 വയസ്സ് ) മുന്‍ നെയ്വേലി ലിഗ്‌നെറ്റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ , അമേരിക്കയിലെ ബോസ്റ്റണില്‍ ജനുവരി 29 ന് നിര്യതനായി . ഭാര്യ പരേതയായ പൊടിയമ്മ ഡാനിയേല്‍ അഞ്ചല്‍ മണ്ണൂര്‍ ഇടയിലവീട്ടില്‍ കുടുംബാംഗം. മക്കള്‍ മാത്യു തരകന്‍ (റെജി) ബോസ്റ്റണ്‍ യു എസ് എ , ഷൈനി സലാജി (ബഹ്റൈന്‍ ) മരുമക്കള്‍ ഗ്രേസ് (ബോസ്റ്റണ്‍ ) സലാജി ചാക്കോ (ബഹ്റൈന്‍ ) കൊച്ചുമക്കള്‍ ബെന്‍ തരകന്‍, ഷോണ്‍ , ഷീബ . 2015 മുതല്‍ മകനോടും കുടുംബത്തോടുമൊപ്പം ബോസ്റ്റണില്‍ ആയിരുന്നു താമസം. ബോസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലി സഭാഗമാണ് .

ഫെബ്രുവരി 1 ന് വെള്ളിയാഴ്ച വൈകിട്ട് 6 .30 മുതല്‍ 8 .30 വരെ Fay McCabe ഫ്യൂണറല്‍ ഹോമില്‍ (105 Moore St, Lowell, MA 01852 ) പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ് . ഫെബ്രുവരി 2 ന് ശനിയാഴ്ച്ച രാവിലെ 9 .00 മുതല്‍ 10 .30 വരെ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം 305 Boston Rd, Lowell, MA 01852 അഡ്രസ്സില്‍ ഉള്ള Westlawn II Cemetery യില്‍ സംസ്‌കരിക്കുന്നതുമായിരിക്കും .

വാര്‍ത്ത റോയി മണ്ണൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക